തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; തുടക്കത്തിൽ തന്നെ ബൂത്തുകൾക്ക് മുമ്പിൽ നീണ്ടനിര, ചിലയിടങ്ങളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ മിക്കയിടത്തും ശക്തമായ പോളിംഗാണ്. ഔദ്യോഗിക കണക്ക് പ്രകാരം പോളിംഗ് പത്ത് ശതമാനം കടന്നു. കോട്ടയത്താണ് ഇതുവരെ ഉളളതിൽ ഏറ്റവും കൂടുതൽ പോളിംഗ്. രണ്ടാം ഘട്ട വോട്ടിംഗിനിടെ പലയിടത്തും മെഷീൻ തകരാറിലായി വോട്ടിംഗ് തടസപ്പെട്ടു. കൊച്ചി കോർപ്പറേഷൻ മുപ്പത്തിയഞ്ചാം ഡിവിഷനിലെ പോളിംഗ് ബൂത്തിൽ മെഷീൻ തകരാറിലായതിനാൽ വോട്ടെടുപ്പ് ഇതുവരെ ആരംഭിച്ചിട്ടില്ല. രണ്ടാമത് എത്തിച്ച മെഷീനും തകരാറിലായതോടെ ക്യൂവിൽ നിന്ന പലരും തിരികെ പോയി. പോളിംഗ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വോട്ടർമാർ ബഹളം വയ്‌ക്കുകയാണ്.


തൃശൂർ പാണഞ്ചേരിയിലെ ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു. എളംകുളം ഡിവിഷനിലെ ബൂത്തിൽ മോക് പോളിംഗിൽ തടസം നേരിട്ടു. നാലാം നമ്പർ പോളിംഗ് ബൂത്തിലായിരുന്നു പ്രശ്‌നം. യന്ത്രം മാറ്റിവച്ച് പുതിയ യന്ത്രത്തിൽ മോക്ക് പോളിംഗ് ആരംഭിക്കുകയായിരുന്നു. പാലക്കാട് സെന്റ് സെബാസ്റ്റ്യൻ എസ് ബി സ്‌കൂളിലെ വോട്ടിംഗും മെഷീൻ തകരാർ മൂലം തടസപ്പെട്ടു.

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ മിക്കയിടത്തും ശക്തമായ പോളിംഗാണ്. ഔദ്യോഗിക കണക്...    Read More on: http://360malayalam.com/single-post.php?nid=2950
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ മിക്കയിടത്തും ശക്തമായ പോളിംഗാണ്. ഔദ്യോഗിക കണക്...    Read More on: http://360malayalam.com/single-post.php?nid=2950
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; തുടക്കത്തിൽ തന്നെ ബൂത്തുകൾക്ക് മുമ്പിൽ നീണ്ടനിര, ചിലയിടങ്ങളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ മിക്കയിടത്തും ശക്തമായ പോളിംഗാണ്. ഔദ്യോഗിക കണക്ക് പ്രകാരം പോളിംഗ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്