കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി

കണ്ണൂര്: കണ്ണൂരില് ബിജെപി സ്ഥാനാർത്ഥി ഒളിച്ചോടിയതായി പരാതി. തലശേരി മാലൂര് പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഭർതൃമതിയാണ് കഴിഞ്ഞ ദിവസം രാത്രി കാസർഗോഡ് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്.

വിവാഹത്തിന് മുന്‍പേ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്‍റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തായാലും സ്ഥാനാര്‍ഥി മുങ്ങിയതോടെ നാട്ടുകാരുടെ മുന്നില്‍ മറുപടി പറയാനാവാത്ത അവസ്ഥയിലാണ് വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ഒന്ന് കാത്തിരുന്ന് കൂടായിരുന്നോ എന്നാണ് പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ഥിയോടും കാമുകനോടും ചോദിക്കാനുളളത്.

പ്രചാരണ തിരക്കുകൾക്കിടയിൽ‍ ചില രേഖകൾ എടുക്കാനായി പേരാവൂര് സ്റ്റേഷന് പരിധിയിലുളള സ്വന്തം വീട്ടിലേക്ക് പോവുകയും പിന്നീട് പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ ഇവർ കാമുകനൊപ്പം നാടുവിട്ട തായി ബന്ധുക്കൾക്കും പ്രവർത്തകർക്കും മനസ്സിലായി. ഒരു കുട്ടിയുള്ള സ്ഥാനാർത്ഥി ഭർത്താവിനോടും പ്രവർത്തകരോടും വീട്ടിൽ പോയി അടുത്ത ദിവസം തിരിച്ചു വരാമെന്നു പറഞ്ഞാണ് പോയത്.

#360malayalam #360malayalamlive #latestnews

കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി. തലശേരി മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍...    Read More on: http://360malayalam.com/single-post.php?nid=2946
കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി. തലശേരി മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍...    Read More on: http://360malayalam.com/single-post.php?nid=2946
കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി. തലശേരി മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞ ദിവസം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്