വാശിയേറിയ പ്രചാരണ പോരാട്ടവുമായി യുവനിര

മലപ്പുറം: യു.ഡി.എഫിനെ എന്നും തുണച്ച പാരമ്പര്യമാണ് മലപ്പുറം നഗരസഭയ്ക്ക്. 1995 മുതൽ 97 വരെ രണ്ടു വർഷക്കാലത്തെ ഇടതുഭരണം മാത്രമാണ് അപവാദം. വികസനം തന്നെയാണ് ഇരുമുന്നണികളുടെയും പ്രധാന പ്രചാരണ വിഷയം. യുവാക്കളടക്കം മികച്ച നിരയെ തന്നെ ഇറക്കിയാണ് പോര്. കഴിഞ്ഞ തവണത്തേക്കാൾ പോര് കനപ്പിക്കാൻ ഇടതുപക്ഷത്തിനായിട്ടുണ്ട്. പോര് കനത്തതോടെ ബി.ജെ.പി ബന്ധം ആരോപിച്ച് ഇരുമുന്നണികളും രംഗത്തെത്തി. 

കഴിഞ്ഞ തവണ കുറഞ്ഞ വോട്ടിന് തോറ്റ മൂന്നുവാ‌ർഡുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. വാർഡ് നിലനിറുത്താനും ലീഡ് കൂട്ടാനുമുള്ള അവസാനവട്ട പരിശ്രമങ്ങളിലാണ് എൽ.ഡി.എഫ്. 21ാം വാർഡിൽ മൂന്നും 26ാം വാർഡിൽ അഞ്ചും 35ാം വാർഡിൽ 23ഉം വോട്ടുകൾക്കാണ് എൽ.ഡി.എഫിന്റെ ജയം. നേരത്തെ യു.ഡി.എഫിന്റെ സീറ്റുകളായിരുന്ന ഇവിടങ്ങളിൽ പ്രാദേശിക പ്രശ്നങ്ങളായിരുന്നു തോൽവിക്ക് വഴിവച്ചത്. കോൺഗ്രസ്,​ ലീഗ് നേതൃത്വങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ പരിശ്രമങ്ങളിലാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. വാർഡിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. 40 വാർഡുകളുള്ള മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിന് 25ഉും എൽ.ഡി.എഫിന് 15ഉും അംഗങ്ങളാണുള്ളത്. അഞ്ച് വാർഡുകൾ കൂടി പിടിച്ചെടുത്ത് 30 വാർഡുകളെന്ന ശക്തമായ നിലയിലേക്ക് ഭരണസമിതിയെ മാറ്റുകയാണ് യു.ഡി.എഫ് ലക്ഷ്യം. സീറ്റ് നില കൂടുതൽ മെച്ചപ്പെടുത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അവസാനലാപ്പിലും എൽ.ഡി.എഫ്. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമേകിയുള്ള സ്ഥാനാർത്ഥി പട്ടികയിലൂടെ ഇരുമുന്നണികളും ലക്ഷ്യമിട്ടതും ഇതാണ്. രണ്ടാംഘട്ട പര്യടനങ്ങൾ ഇതിനകം പൂർത്തിയാക്കി അവസാനവട്ട വോട്ടോട്ടത്തിലാണ്. ചെറു കുടുംബസംഗമങ്ങൾ മിക്കയിടങ്ങളിലും പൂർത്തിയാക്കി. വീടുകളിൽ വോട്ടഭ്യർത്ഥന നോട്ടീസ് വിതരണം പൂർത്തിയാക്കി അവസാനവട്ട സ്ക്വാഡ് പ്രവർത്തനങ്ങളിലാണ് പ്രവർത്തകർ. വോട്ടർ സ്ലിപ്പ് വിതരണത്തിനുള്ള സ്ക്വാഡുകളെ സജ്ജമാക്കിയിട്ടുണ്ട്.



#360malayalam #360malayalamlive #latestnews

യു.ഡി.എഫിനെ എന്നും തുണച്ച പാരമ്പര്യമാണ് മലപ്പുറം നഗരസഭയ്ക്ക്. 1995 മുതൽ 97 വരെ രണ്ടു വർഷക്കാലത്തെ ഇടതുഭരണം മാത്രമാണ് അപവാദം. വികസനം തന...    Read More on: http://360malayalam.com/single-post.php?nid=2928
യു.ഡി.എഫിനെ എന്നും തുണച്ച പാരമ്പര്യമാണ് മലപ്പുറം നഗരസഭയ്ക്ക്. 1995 മുതൽ 97 വരെ രണ്ടു വർഷക്കാലത്തെ ഇടതുഭരണം മാത്രമാണ് അപവാദം. വികസനം തന...    Read More on: http://360malayalam.com/single-post.php?nid=2928
വാശിയേറിയ പ്രചാരണ പോരാട്ടവുമായി യുവനിര യു.ഡി.എഫിനെ എന്നും തുണച്ച പാരമ്പര്യമാണ് മലപ്പുറം നഗരസഭയ്ക്ക്. 1995 മുതൽ 97 വരെ രണ്ടു വർഷക്കാലത്തെ ഇടതുഭരണം മാത്രമാണ് അപവാദം. വികസനം തന്നെയാണ് ഇരുമുന്നണികളുടെയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്