മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് വോട്ടർ പട്ടികയിൽ പേരില്ല

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയ്‌ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോയേന്ന് ഇന്നലെയാണ് പരിശോധിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ലിസ്റ്റിൽ പേരുണ്ടായിരുന്നു. ആ ലിസ്റ്റല്ല തദ്ദേശ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്.


കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ലിസ്റ്റിലും തന്റെ പേരുണ്ടായിരുന്നില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരസഭയിലെ പൂജപ്പുര വാർഡിലായിരുന്നു അദ്ദേഹത്തിന് വോട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിക്കാറാം മീണ പൂജപ്പുരയിൽ വോട്ട് ചെയ്‌തിരുന്നു. ലോക്‌സഭ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിരുന്നതിനാൽ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പരാതി നൽകുന്നില്ലെന്നും മീണ പ്രതികരിച്ചു. എന്നാൽ ബൂത്ത് ലെവൽ ഓഫീസർക്ക് ഇക്കാര്യം പരിശോധിക്കാമായിരുന്നുവെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡം പാലിച്ച് പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക്‌ തന്നെ വോട്ട് ചെയ്യാനാവാത്ത സാഹചര്യമുണ്ടായത്.

#360malayalam #360malayalamlive #latestnews

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയ്‌ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില...    Read More on: http://360malayalam.com/single-post.php?nid=2920
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയ്‌ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില...    Read More on: http://360malayalam.com/single-post.php?nid=2920
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് വോട്ടർ പട്ടികയിൽ പേരില്ല വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയ്‌ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോയേന്ന് ഇന്നലെയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്