തെരഞ്ഞെടുപ്പ്​ പരാജയം മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി ഒളിച്ചോട്ടം നടത്തിയത് -രമേശ്​ ചെന്നിത്തല

ആലപ്പുഴ: കേരളജനത അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തിരഞ്ഞെടുപ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതനാരാണ് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുകയാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. അത് കൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണരംഗത്ത് നിന്ന് ഒളിച്ചോടിയതെന്നും അദ്ദേഹം ആരോപിച്ചു.


ബി ജെ പിയെ ജനം പിന്തുണയ്‌ക്കില്ല. ബി ജെ പിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം പോലും കിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിനാണ് ജന പിന്തുണയുളളത്. വൻ വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസമുണ്ട്. 

#360malayalam #360malayalamlive #latestnews

കേരളജനത അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തി...    Read More on: http://360malayalam.com/single-post.php?nid=2918
കേരളജനത അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തി...    Read More on: http://360malayalam.com/single-post.php?nid=2918
തെരഞ്ഞെടുപ്പ്​ പരാജയം മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി ഒളിച്ചോട്ടം നടത്തിയത് -രമേശ്​ ചെന്നിത്തല കേരളജനത അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തിരഞ്ഞെടുപ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്