തുടക്കത്തിൽ തന്നെ മികച്ച പോളിംഗ്; പോളിംഗ് കേന്ദ്രങ്ങളിൽ നീണ്ട ക്യൂ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. സാമൂഹ്യ അകലം പാലിച്ചാണ് വോട്ടർമാർ ക്യൂ നിൽക്കുന്നത്. 16.01% ശതമാനമാണ് ആകെ പോളിംഗ്. തിരുവനന്തപുരം: 14.39%, കൊല്ലം : 17%, പത്തനംതിട്ട :16 %, ആലപ്പുഴ: 16%, ഇടുക്കി: 15.36%.


ആലപ്പുഴ ജില്ലയിൽ അഞ്ചിടത്ത് വോട്ടിംഗ് മെഷീൻ തകരാറിലായി. തിരുവനന്തപുരം പേട്ടയിലെ മൂന്നു ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചു. കൊല്ലം തഴവ കുതിരപ്പന്തി എൽ പി എസ് ബൂത്ത് നമ്പർ ഒന്നിലും വോട്ടിംഗ് മെഷീൻ തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, എംപിമാരായ സുരേഷ് ഗോപി, എൻ കെ പ്രേമചന്ദ്രൻ എന്നിവർ വോട്ട് ചെയ്തു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 24,584 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. സാമൂഹ്യ അകലം.......    Read More on: http://360malayalam.com/single-post.php?nid=2917
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. സാമൂഹ്യ അകലം.......    Read More on: http://360malayalam.com/single-post.php?nid=2917
തുടക്കത്തിൽ തന്നെ മികച്ച പോളിംഗ്; പോളിംഗ് കേന്ദ്രങ്ങളിൽ നീണ്ട ക്യൂ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. സാമൂഹ്യ അകലം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്