തെരഞ്ഞെടുപ്പിനു ശേഷവും ജനങ്ങൾക്കുണ്ട് അധികാരങ്ങൾ

എടപ്പാൾ: തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ജനത്തിന് റോളൊന്നുമില്ല എന്നു കരുേതണ്ട. അതു കഴിഞ്ഞാലും ജനങ്ങൾക്ക് പലതുംചെയ്യാനുണ്ട്. പല അധികാരങ്ങളുമുണ്ട്. അവർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പാക്കാനുള്ള പ്രതിനിധികൾ മാത്രമാണ് പ്രസിഡന്റും അംഗങ്ങളുമടക്കമുള്ളവർ. പഞ്ചായത്തീരാജ് നിയമത്തിൽ ഇതിനുള്ള വകുപ്പുകളുണ്ട്. ഗ്രാമസഭയാണ് പ്രധാന ജനാധികാര കേന്ദ്രം.

എന്താണ് ഗ്രാമസഭ..?

ജനാധിപത്യസംവിധാനത്തിൽ ജനങ്ങളെ നേരിട്ട് ബന്ധപ്പെടുത്താനും അവരുടെ ആവശ്യങ്ങൾക്കും ആശയങ്ങൾക്കും പ്രാതിനിധ്യം നൽകാനുമുള്ളതാണ് ഗ്രാമസഭകൾ. ഓരോ വാർഡിലും ഗ്രാമസഭകൾ ചേരണം.

തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് ഇതിന്റെ കൺവീനർ. മുഴുവൻ വോട്ടർമാരും അംഗങ്ങളും. പഞ്ചായത്ത് പ്രസിഡന്റാവും അധ്യക്ഷൻ. മൂന്നു മാസത്തിലൊരിക്കൽ ഗ്രാമസഭ ചേർന്നിരിക്കണം. പത്തു ശതമാനം വോട്ടർമാരെങ്കിലും ഇതിൽ പങ്കെടുക്കണമെന്നാണ് നിയമം.

കടമകൾ

ഓരോ വാർഡിലെയും വികസനപ്രവർത്തനങ്ങൾക്കുള്ള മുൻഗണന നിശ്ചയിക്കുക. വ്യക്തിഗത ആനുകൂല്യങ്ങൾ നൽകേണ്ടവരെ തീരുമാനിക്കുക. പൊതുവായ കാര്യങ്ങൾ ചർച്ചചെയ്യുക. നാട്ടിൽ അപ്പപ്പോളുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുക. വരവുചെലവ് കണക്കുകൾ പരിശോധിക്കുക

അയോഗ്യതയ്ക്കുവരെ കാരണമാകാം

ഗ്രാമസഭ വിളിക്കുന്നതിൽ അലംഭാവം കാണിച്ചാൽ നിയമമനുസരിച്ച് അംഗത്തിന് അയോഗ്യത കൽപ്പിക്കാം. ഭരണസമിതിയംഗങ്ങൾ മൂന്നു മാസത്തിനുള്ളിൽ മൂന്നുതവണ തുടർച്ചയായി പഞ്ചായത്ത് സമിതി, സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതും കൂറുമാറ്റം നടത്തുന്നതുമാണ് അയോഗ്യത വരുത്തുന്ന മറ്റു കാര്യങ്ങൾ.

നഗരങ്ങളിൽ വാർഡുസഭ

നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും വോട്ടർമാരുടെ സഭയെ വാർഡ് സഭയെന്നാണ് വിളിക്കുക. കൂടുതൽ വാർഡുകളുള്ളിടങ്ങളിൽ വാർഡ് സഭയ്ക്കുപുറമെ സ്ഥാപനമേധാവികൾ, വ്യാപാരി വ്യവസായി -റെസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന കമ്മിറ്റിയുമുണ്ടാകും.

കേരളത്തിലെ തദ്ദേശ സ്വയംഭരണം

രണ്ടുതരത്തിലാണ് തദ്ദേശസ്വയംഭരണ സംവിധാനമുള്ളത്. ആദ്യത്തേത്, അധികാരങ്ങളിൽ ചിലത് താഴേത്തട്ടിലേക്ക് കൈമാറുകയും പരമാധികാരം കേന്ദ്രത്തിൽത്തന്നെ നിലനിർത്തുകയും ചെയ്യുക.

രണ്ടാമത്തേത് അധികാരങ്ങളും ചുമതലകളും താഴേത്തട്ടിലേക്ക് വികേന്ദ്രീകരിച്ച് നൽകുകയും അവ പൂർണസ്വാതന്ത്ര്യത്തോടെ കൈകാര്യം ചെയ്യാനധികാരം നൽകുകയും ചെയ്യുക. ഇതിൽ രണ്ടാമത്തെ രീതിയാണ് കേരളത്തിലുള്ളത്. 


റിപ്പോർട്ടർ: ഉണ്ണി ശുകപുരം

#360malayalam #360malayalamlive #latestnews

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ജനത്തിന് റോളൊന്നുമില്ല എന്നു കരുേതണ്ട. അതു കഴിഞ്ഞാലും ജനങ്ങൾക്ക് പലതുംചെയ്യാനുണ്ട്. പല അധികാരങ്ങ...    Read More on: http://360malayalam.com/single-post.php?nid=2894
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ജനത്തിന് റോളൊന്നുമില്ല എന്നു കരുേതണ്ട. അതു കഴിഞ്ഞാലും ജനങ്ങൾക്ക് പലതുംചെയ്യാനുണ്ട്. പല അധികാരങ്ങ...    Read More on: http://360malayalam.com/single-post.php?nid=2894
തെരഞ്ഞെടുപ്പിനു ശേഷവും ജനങ്ങൾക്കുണ്ട് അധികാരങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ജനത്തിന് റോളൊന്നുമില്ല എന്നു കരുേതണ്ട. അതു കഴിഞ്ഞാലും ജനങ്ങൾക്ക് പലതുംചെയ്യാനുണ്ട്. പല അധികാരങ്ങളുമുണ്ട്. അവർ തീരുമാനിക്കുന്ന കാര്യങ്ങൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്