കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഇനി ആശങ്ക വേണ്ട; തപാലിലൂടെയും ബാലറ്റ് അയയ്ക്കും

മലപ്പുറം: കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് സ്‌പെഷ്യൽ വോട്ടർമാർക്ക് ബാലറ്റുകൾ തപാലിലൂടെയും അയച്ച് കൊടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നിലവിൽ സർട്ടിഫൈഡ് ലിസ്റ്റിലുള്ളവർക്ക് സ്‌പെഷ്യൽ പോളിംഗ് ഓഫീസർ താമസ സ്ഥലത്ത് നേരിട്ടെത്തിയാണ് സ്‌പെഷ്യൽ തപാൽ ബാലറ്റ് നൽകുന്നത്. ചില സ്ഥലങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ടെത്തുന്നതിനും ബാലറ്റ് നൽകുന്നതിനും അസൗകര്യങ്ങൾ നേരിട്ടത് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ബാലറ്റ് പേപ്പറുകൾ നേരിട്ട് നൽകാൻ കഴിയാത്ത സ്‌പെഷ്യൽ വോട്ടർമാർക്ക് അവരുടെ മേൽവിലാസത്തിലേക്ക് വരണാധികാരികൾ ബാലറ്റുകൾ തപാൽ മാർഗ്ഗമാണ് അയക്കുക. സ്‌പെഷ്യൽ ബാലറ്റിനായി സ്‌പെഷ്യൽ വോട്ടർമാർക്ക് നേരിട്ടും വരണാധികാരിക്ക് അപേക്ഷ നൽകാവുന്നതാണ്. ബാലറ്റിനോടൊപ്പമുള്ള സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്‌പെഷ്യൽ പോളിംഗ് ഓഫീസർമാരായി ചുമതലപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ഉത്തരവ് ഇറക്കും. സ്‌പെഷ്യൽ ബാലറ്റ് അയച്ചുകഴിഞ്ഞാൽ വോട്ടർപ്പട്ടികയുടെ മാർക്ക്ഡ് കോപ്പിയിൽ എസ്.പി.ബി എന്ന് അടയാളപ്പെടുത്തും. ബാലറ്റ് ലഭിക്കുന്ന കവറിനുള്ളിൽ അപേക്ഷാ ഫോം, സത്യപ്രസ്താവന, ബാലറ്റ് പേപ്പർ, ബാലറ്റ് പേപ്പർ ഇടാനുള്ള കവറുകൾ എന്നിവയുണ്ടാകും. അപേക്ഷാ ഫോം പൂരിപ്പിച്ച് ഒപ്പിട്ട് സത്യപ്രസ്താവനഗസറ്റഡ് ഓഫീസറെയോ സ്‌പെഷ്യൽ പോളിംഗ് ഓഫീസർമാരായി ചുമതലപ്പെടുത്തിയിട്ടുള്ള ഹെൽത്ത് ഓഫീസറെയോ മറ്റ് ഓഫീസർമാരെയോ കൊണ്ട് സാക്ഷ്യപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ബാലറ്റ് ചെറിയ കവറിൽ ഇട്ട് ഒട്ടിക്കണം. അപേക്ഷാ ഫോമും ചെറിയ കവറും സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും വലിയ കവറിലിട്ട് ഒട്ടിച്ചതിനു ശേഷമേ തപാലിലൂടെയോ ആൾവശമോ അയയ്ക്കാവു. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുമ്പ് ലഭിക്കത്തക്ക വിധം ബന്ധപ്പെട്ട വരണാധികാരിക്ക് തപാൽ മാർഗ്ഗമോ ആൾവശമോ എത്തിക്കണം.

#360malayalam #360malayalamlive #latestnews

കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് സ്‌പെഷ്യൽ വോട്ടർമാർക്ക് ബാലറ്റുകൾ തപാലി...    Read More on: http://360malayalam.com/single-post.php?nid=2892
കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് സ്‌പെഷ്യൽ വോട്ടർമാർക്ക് ബാലറ്റുകൾ തപാലി...    Read More on: http://360malayalam.com/single-post.php?nid=2892
കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഇനി ആശങ്ക വേണ്ട; തപാലിലൂടെയും ബാലറ്റ് അയയ്ക്കും കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് സ്‌പെഷ്യൽ വോട്ടർമാർക്ക് ബാലറ്റുകൾ തപാലിലൂടെയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്