ഇനി ഒരറിയിപ്പ് വരെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല.

ഗുരുവായൂർ: കോവിഡ് രോഗ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ 6-12-2020 മുതൽ ഇനി ഒരറിയിപ്പ് വരെ ക്ഷേത്ര ദർശനത്തിനു വരുന്നവരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 30-11-2020 വരെ നിലവിലുണ്ടായിരുന്ന രീതിയിൽ കിഴക്കേ നടയിൽ കൊടിമരത്തിനു സമീപത്തുനിന്ന് ദർശനം നടത്താൻ അനുമതി നൽകിയാൽ മതിയെന്നും തീരുമാനിച്ചു.


വെർച്വൽ ക്യൂ വഴി പ്രതിദിനം ദർശനത്തിന് നൽകുന്ന പാസ്സുകളുടെ എണ്ണം 2000 ആയി നിജപ്പെടുത്താനും തീരുമാനിച്ചു. വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും ശ്രീകോവിൽ നെയ് വിളക്കു പ്രകാരമുള്ള പ്രത്യേക ദർശനത്തിനും പ്രാദേശികക്കാർക്കും നാലമ്പല പ്രവേശനം ഒഴികെ നിലവിലുള്ള സൗകര്യങ്ങൾ തുടരും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിയ്ക്കും ഈ ക്രമീകരണങ്ങൾ നടപ്പിലിക്കുക.എന്ന് ഗുരുവായൂർ ദേവസം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ടി ബ്രിജകുമാരി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് രോഗ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ 6-12-2020 മുതൽ ഇനി ഒരറിയിപ്പ് വരെ ക്ഷേത്ര ദർശനത്തിനു വരുന്നവരെ നാലമ്പലത്തിൽ.......    Read More on: http://360malayalam.com/single-post.php?nid=2891
കോവിഡ് രോഗ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ 6-12-2020 മുതൽ ഇനി ഒരറിയിപ്പ് വരെ ക്ഷേത്ര ദർശനത്തിനു വരുന്നവരെ നാലമ്പലത്തിൽ.......    Read More on: http://360malayalam.com/single-post.php?nid=2891
ഇനി ഒരറിയിപ്പ് വരെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല. കോവിഡ് രോഗ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ 6-12-2020 മുതൽ ഇനി ഒരറിയിപ്പ് വരെ ക്ഷേത്ര ദർശനത്തിനു വരുന്നവരെ നാലമ്പലത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്