സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവർ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം

തിരുവനന്തപുരം: കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യൽ വോട്ടർമാർ അതാത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണസ്ഥാപന സെക്രട്ടറി / അസി. സെക്രട്ടറി) ഫോണിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ സ്‌പെഷ്യൽ വോട്ടർമാർക്ക് ലഭിക്കുന്ന തരത്തിൽ പരസ്യപ്പെടുത്താൻ തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ റെസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് സാമൂഹ്യ സംഘടനകളുടെയും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ മുഖാന്തിരവും പ്രചരിപ്പിക്കാം. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനാണ് നടപടി.

ഡിസംബർ രണ്ടിന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം പുരോഗമിക്കുകയാണ്. സ്‌പെഷ്യൽ പോൡഗ് ഓഫീസറുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ വോട്ടർമാർക്ക് താമസ സ്ഥലത്തെത്തിയാണ് ബാലറ്റ് വിതരണം ചെയ്യുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം സ്‌പെഷ്യൽ പോൡഗ് ഓഫീസർക്ക് നേരിട്ടോ വരണാധികാരിക്ക് തപാൽ മാർഗമോ ആൾവശമോ ബാലറ്റ് എത്തിക്കാം. ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർമാർ തയ്യാറാക്കിയ സർട്ടിഫൈഡ് ലിസ്റ്റിലുള്ളവർക്കാണ് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചത്.


വോട്ടു രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ വരണാധികാരിക്ക് കൈമാറണം

വോട്ടു രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഡിസംബർ 16ന് രാവിലെ എട്ടിന് മുമ്പ് വരെ ലഭിക്കുന്ന തപാൽ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക. ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റൽ ബാലറ്റിനും കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ ഉള്ളവർക്കും അനുവദിച്ചിട്ടുള്ള സ്‌പെഷ്യൽ ബാലറ്റിനും ഇത് ബാധകമാണ്. വോട്ടർമാർക്ക് ബാലറ്റും സാക്ഷ്യപത്രവും നിശ്ചിത കവറുകളിലാക്കി അതാത് വരണാധികാരികൾക്ക് അയക്കുകയോ നേരിട്ട് നൽകുകയോ ചെയ്യാം.

ത്രിതല പഞ്ചായത്തുകളിലെ ഒരു വരണാധികാരിക്ക് മറ്റ് തലങ്ങളിലെ പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചാൽ അന്ന് തന്നെ ബന്ധപ്പെട്ട വരണാധികാരികൾക്ക് എത്തിക്കുന്നതിന് സ്‌പെഷ്യൽ മെസഞ്ചറെ ചുമതലപ്പെടുത്തണം. പോസ്റ്റൽ ബാലറ്റ് കൊണ്ടുപോകുന്നതിന് വാഹനവും ആവശ്യമെങ്കിൽ എസ്‌കോർട്ടും ഏർപ്പെടുത്തണം. മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ ഒന്നിലധികം വരണാധികാരികളുണ്ടെങ്കിൽ ഓരോ വരണാധികാരിക്കും ചുമതലയുള്ള വാർഡുകളുടെ കാര്യത്തിൽ ഈ രീതി സ്വീകരിക്കാം. പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ അടങ്ങിയ എല്ലാ കവറുകളും വേട്ടെണ്ണൽ ആരംഭിക്കുന്നതുവരെ വരണാധികാരി ഭദ്രമായി സൂക്ഷിക്കണം. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടിന് ശേഷം ലഭിക്കുന്ന തപാൽ ബാലറ്റുകൾ വരണാധികാരികൾ കൈപ്പറ്റിയ സമയവും തിയതിയും രേഖപ്പെടുത്തി തുറക്കാതെ പ്രത്യേക പായ്ക്കറ്റിൽ സൂക്ഷിക്കണം.

#360malayalam #360malayalamlive #latestnews

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യൽ വോട്ടർമാർ അതാത് വരണ...    Read More on: http://360malayalam.com/single-post.php?nid=2858
കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യൽ വോട്ടർമാർ അതാത് വരണ...    Read More on: http://360malayalam.com/single-post.php?nid=2858
സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവർ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യൽ വോട്ടർമാർ അതാത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്