മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങൾ ഡി.ഐ.ജി ഉൾപ്പെടെ ഉന്നത പോലീസ് സംഘം പരിശോധിച്ചു

എടക്കര : നിലമ്പൂർ മേഖലയിൽ മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ ബൂത്തുകളിൽ തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉന്നത പോലീസ്‌സംഘം പരിശോധന നടത്തി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി കേരള, തമിഴ്‌നാട് വനാതിർത്തികളോടുചേർന്നുള്ള പ്രദേശങ്ങളിലെ ബൂത്തുകളിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ 87 ബൂത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് മാവോവാദിസാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എടക്കര, പോത്തുകല്ല്, വഴിക്കടവ്, കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, അരീക്കോട്, നിലമ്പൂർ എന്നീ പോലീസ്‌സ്റ്റേഷനുകളുടെ പരിധിയിലുള്ള ബൂത്തുകളാണിവ. 


നാലുവർഷം മുൻപ് കരുളായി പടുക്ക വനത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പുദിവസം പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന. ജനങ്ങൾക്ക് നിർഭയമായി വോട്ടുചെയ്യാൻ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാനാണ് സന്ദർശനം നടത്തിയതെന്നും ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകിയതായും ഡി.ഐ.ജി. പറഞ്ഞു. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരിം, പെരിന്തൽമണ്ണ എ.എസ്.പി എം. ഹേമലത, വഴിക്കടവ് പോലീസ് ഇൻസ്‌പെക്ടർ പി. അബ്ദുൾബഷീർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

#360malayalam #360malayalamlive #latestnews

നിലമ്പൂർ മേഖലയിൽ മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ ബൂത്തുകളിൽ തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തി...    Read More on: http://360malayalam.com/single-post.php?nid=2833
നിലമ്പൂർ മേഖലയിൽ മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ ബൂത്തുകളിൽ തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തി...    Read More on: http://360malayalam.com/single-post.php?nid=2833
മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങൾ ഡി.ഐ.ജി ഉൾപ്പെടെ ഉന്നത പോലീസ് സംഘം പരിശോധിച്ചു നിലമ്പൂർ മേഖലയിൽ മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ ബൂത്തുകളിൽ തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉന്നത പോലീസ്‌സംഘം പരിശോധന നടത്തി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്