നാളെ ന്യൂനമര്‍ദ്ധം രൂപപ്പെട്ടേക്കും: കേരളത്തില്‍ വെള്ളിയാഴ്ച്ചവരെ കനത്തമഴക്ക് സാധ്യത

വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതേ തുടര്‍ന്ന് ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തിലും പടിഞ്ഞാറന്‍ തീരത്തും കനത്തമഴക്ക് സാധ്യത. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്തമഴ പ്രതീക്ഷിക്കാം. മുംബൈ മുതല്‍ കൊങ്കണ്‍ വരെയുള്ള മേഖലകളില്‍ പ്രളയസമാന മഴക്കും സാധ്യതയുണ്ട്. 


ന്യൂനമര്‍ദം അധികനാള്‍ നീണ്ടുനില്‍ക്കില്ല

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദം നാലു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കാനും ചുഴലിക്കാറ്റിലേക്ക് ശക്തിപ്പെടാനും സാധ്യതയില്ല. മണ്‍സൂണ്‍ ലോ എന്ന വിഭാഗത്തില്‍പ്പെടുന്ന കാലവര്‍ഷത്തെ ശക്തിപ്പെടുത്തുന്ന ന്യൂനമര്‍ദമാകും ഇത്. ഈ  മേഖലയിലെ സമുദ്രോപരിതാപനില ന്യൂനമര്‍ദം ശക്തിപെടാനുള്ള അനുകൂലസാഹചര്യമൊരുക്കുമെങ്കിലും കാറ്റിന്റെ ഖണ്ഡരേഖ (wind shear) അനുകൂലമാകാത്ത സാഹചര്യം മൂലം ന്യൂനമര്‍ദം പരമാവധി ഡിപ്രഷന്‍ വരെയാകാനേ സാധ്യതയുള്ളൂ. ഒഡിഷയിലെ ബലാഷോറിനും കൊല്‍ക്കത്തയ്ക്കും ഇടയില്‍ കരതൊടാനാണ് സാധ്യത. ഈ സമയം കേരളത്തില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. 


ഗുജറാത്ത് തീരത്തും ന്യൂനമര്‍ദ സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കരതൊട്ടശേഷവും കേരളത്തിലെ കാറ്റിനെ ആകര്‍ഷിക്കുന്നതിനാല്‍ വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ അനുമാനം. തുടര്‍ന്ന് ഗുജറാത്തിനു സമീപം മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുകയും ശക്തിപ്രാപിച്ച് പാകിസ്താന്‍ തീരത്തേക്ക് നീങ്ങുകയും ചെയ്യുന്നതോടെ കേരളത്തിലെ കാറ്റിന്റെ ദിശയില്‍ മാറ്റം പ്രതീക്ഷിക്കുകയും മഴ കുറയുകയും ചെയ്യുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. 


കേരളത്തില്‍ മഴയ്ക്ക് കോളൊരുങ്ങി

കേരളത്തില്‍ മഴ ലഭിക്കാനുള്ള എല്ലാ സാഹചര്യവും ഒരുങ്ങി. ദക്ഷിണ ചൈനാ കടലില്‍ രൂപപ്പെട്ട ഹൈനാന്‍ ചുഴലിക്കാറ്റ് തായ്‌വാന്‍ സമീപത്തേക്ക് എത്തിയിട്ടുണ്ട്. ഇതിന്റെ സ്വാധീനമാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴക്ക് പ്രധാനകാരണം. അടുത്തദിവസങ്ങളില്‍ കേരളതീരത്ത് ന്യൂനമര്‍ദപാത്തി (ട്രഫ്) രൂപപ്പെടുന്നതും വിവിധ ഉയരങ്ങളിലെ കാറ്റിന്റെ വേഗത വര്‍ധിക്കുന്നതും മഴ ശക്തിപ്പെടാന്‍ ഇടയാക്കും. അന്തരീക്ഷത്തിലെ വിവിധ ഘടകങ്ങളും കാറ്റും എല്ലാം മേഘങ്ങളെ മഴയായി പെയ്യിക്കാന്‍ അനുകൂലമാണെന്നാണ് ഏറ്റവും പുതിയ നിരീക്ഷണം. കേരളത്തിനു മുകളിലെത്തുന്ന മേഘങ്ങള്‍ പെയ്യാതെ പോകില്ലെന്ന് ചുരുക്കം.

മഴയുടെ സ്വഭാവം

ഇന്ന് (തിങ്കള്‍) ഒറ്റപ്പെട്ട ഇടവിട്ട ശക്തമായ മഴയാണ് പകല്‍ മധ്യ, വടക്കന്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.  ദീഘനേരം നീണ്ടു നില്‍ക്കാതെ പെട്ടെന്ന് പെയ്‌തൊഴിഞ്ഞ് മാനം തെളിയുന്ന ട്രന്റ് ആണ് ഇന്നുണ്ടാകുക. 

രാത്രിയോടെ മഴയുടെ സ്വഭാവത്തില്‍ വീണ്ടും മാറ്റം പ്രതീക്ഷിക്കുന്നു. ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന ഇടത്തരം മഴക്കാണ് സാധ്യത. 

നാളത്തെ (04/08/20) മഴ സാധ്യത


അതിശക്തമായ മഴ

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോരങ്ങളില്‍ അതിശക്തമായ മഴ സാധ്യത. 


ശക്തമായ മഴ

കാസര്‍കോട്, കണ്ണൂര്‍ ജില്ലയുടെ മറ്റുഭാഗം, കോഴിക്കോട് ജില്ല, വയനാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖല, മലപ്പുറം ജില്ലയുടെ തീരദേശം ഒഴികെയുള്ള ഭാഗം, പാലക്കാട് ജില്ല, തൃശൂര്‍ ജില്ലയുടെ തീരദേശം ഒഴികെ, ഇടുക്കി ജില്ല, എറണാകുളം ജില്ലയുടെ കിഴക്ക്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലയുടെ കിഴക്ക് എന്നിവിടങ്ങളില്‍ ശക്തമായ മഴ സാധ്യത


ഇടത്തരം/ശക്തമായ മഴ

മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ തീരദേശം, വയനാട് ജില്ലയുടെ കിഴക്കന്‍ മേഖല, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ മറ്റു മേഖലകള്‍. 


ജാഗ്രത പാലിക്കാം

ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.തുടര്‍ച്ചയായ കനത്തമഴ മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കും. പുഴകളില്‍ ജലനിരപ്പ് കൂടാനും സാധ്യതയുള്ളതിനാല്‍ ഇത്തരം മേഖലകളില്‍ രാത്രിയാത്രയും മറ്റും ഉപേക്ഷിക്കണം. ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേഷനുകളും ശ്രദ്ധിക്കുക.

#360malayalam #360malayalamlive #latestnews

വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതേ തുടര്‍ന്ന് ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തി...    Read More on: http://360malayalam.com/single-post.php?nid=283
വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതേ തുടര്‍ന്ന് ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തി...    Read More on: http://360malayalam.com/single-post.php?nid=283
നാളെ ന്യൂനമര്‍ദ്ധം രൂപപ്പെട്ടേക്കും: കേരളത്തില്‍ വെള്ളിയാഴ്ച്ചവരെ കനത്തമഴക്ക് സാധ്യത വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതേ തുടര്‍ന്ന് ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തിലും പടിഞ്ഞാറന്‍ തീരത്തും കനത്തമഴക്ക് സാധ്യത. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്തമഴ പ്രതീക്ഷിക്കാം. മുംബൈ മുതല്‍ കൊങ്കണ്‍ വരെയുള്ള മേഖലകളില്‍ പ്രളയസമാന മഴക്കും സാധ്യതയുണ്ട്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്