'കുട ചൂടിയ' 31 പേർ

മഞ്ചേരി: നഗരസഭയിൽ 'കുട ചൂടുക' 31 സ്ഥാനാർത്ഥികൾ. 50 വാർഡുകളിൽ 152 സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ 31 പേരും കുട ചിഹ്നത്തിലാണ് രംഗത്തുള്ളത്. ഇത് ചില വാർഡ് അതിർത്തികളിൽ വോട്ടർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥികളാണ് പകുതിയോളം പേരും. പൊതു സ്വതന്ത്രർക്കും കുട ലഭിച്ചിട്ടുണ്ട്.


ഒരു വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കുട ചിഹ്നത്തിൽ വോട്ടുതേടുമ്പോൾ തൊട്ടടുത്ത വാർഡുകളിൽ പാർട്ടികളുടെ പിന്തുണയില്ലാത്ത സ്വതന്ത്രർ കുട ചിഹ്നത്തിൽ മത്സരിക്കുന്ന കാഴ്ചയുണ്ട്. 12,13 വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികൾ കുട ചിഹ്നത്തിൽ വോട്ടു ചോദിക്കുമ്പോൾ തൊട്ടപ്പുറത്ത് 15-ാം വാർഡിൽ സ്വതന്ത്രനും ഇതേ ചിഹ്നം ലഭിച്ചിട്ടുണ്ട്. വാർഡ് 16ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരന് ലഭിച്ച ചിഹ്നവും കുടയാണ്.17ാം വാർഡിൽ യു.ഡി.എഫ് പൊതു സ്വതന്ത്രന്റെ ചിഹ്നവും കുട തന്നെ. 21ലെ സ്വതന്ത്രനും 23ലെ ഇടതുസ്വതന്ത്രയും 25ലെ യു.ഡി.എഫ് പൊതുസ്വതന്ത്രയും മത്സരിക്കുന്നത് കുട ചിഹ്നത്തിലാണ്. മൊബൈൽ ഫോൺ, ആപ്പിൾ, ടെലിവിഷൻ, ഫുട്‌ബാൾ , ടോർച്ച് തുടങ്ങി ഒട്ടേറെ ചിഹ്നങ്ങളുണ്ടെങ്കിലും ഔദ്യോഗിക പാർട്ടി ചിഹ്നങ്ങൾ കഴിഞ്ഞാൽ പിന്നെ ഇത്തവണത്തെ താരം കുട തന്നെയാണ്.

#360malayalam #360malayalamlive #latestnews

നഗരസഭയിൽ 'കുട ചൂടുക' 31 സ്ഥാനാർത്ഥികൾ. 50 വാർഡുകളിൽ 152 സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ 31 പേരും കുട ചിഹ്നത്തിലാണ്.......    Read More on: http://360malayalam.com/single-post.php?nid=2789
നഗരസഭയിൽ 'കുട ചൂടുക' 31 സ്ഥാനാർത്ഥികൾ. 50 വാർഡുകളിൽ 152 സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ 31 പേരും കുട ചിഹ്നത്തിലാണ്.......    Read More on: http://360malayalam.com/single-post.php?nid=2789
'കുട ചൂടിയ' 31 പേർ നഗരസഭയിൽ 'കുട ചൂടുക' 31 സ്ഥാനാർത്ഥികൾ. 50 വാർഡുകളിൽ 152 സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ 31 പേരും കുട ചിഹ്നത്തിലാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്