എല്ലാ വിഭാഗമാളുകളെയും തൊട്ടറിഞ്ഞ് താമരശ്ശേരിയില്‍ യു.ഡി.എഫിന്റെ പ്രകടന പത്രിക

താമരശ്ശേരി: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ പ്രകടന പത്രിക ശ്രദ്ധേയമാവുന്നു. സമൂഹത്തിലെ എല്ലാ വിഭാഗമാളുകളെയും പരിഗണിച്ചു കൊണ്ടുള്ള പ്രകടന പത്രികയാണ് യു.ഡി.എഫ് പുറത്തിറക്കിയിരിക്കുന്നത്. യുവജനങ്ങള്ക്കും കര്ഷകര്ക്കും സ്ത്രീകള്ക്കും മുന്തിയ പരിഗണനയാണ് പ്രകടന പത്രിക നല്കുന്നത്. എല്ലാ വീട്ടിലും സൗജന്യമായി ഇന്റര്നെറ്റ് കണക്ഷന് എത്തിക്കുമെന്നതും എല്ലാ വര്ഷവും ജോബ് ഫെസ്റ്റ് നടത്തുമെന്നതും യു.ഡി.എഫിന്റെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളില് ഒന്നാണ്.
സ്ത്രീകള് വീടുകളില് നിന്ന് തയ്യാറാക്കുന്ന ഭക്ഷ്യ വസ്തുക്കള് ഉള്പ്പെടെയുള്ള ഉല്പ്പന്നങ്ങള് ശേഖരിച്ച് ബ്രാന്റ് ചെയ്ത് വില്പ്പന ചെയ്യുന്നതിന് താമരശ്ശേരിയില് വിപണന കേന്ദ്രം ആരംഭിക്കുമെന്നതും, താമരശ്ശേരിയില് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് വനിതാ വ്യവസായ പാര്ക്ക് ആരംഭിക്കുമെന്നുമുള്ള പ്രഖ്യാപനം ഏറെ പ്രതീക്ഷ നല്കുന്ന പദ്ധതികളാണ്.

പഞ്ചായത്തിന് കീഴിലെ കൂടത്തായി, അമ്പലമുക്ക്, തോണിക്കടവ് ഗ്രൗണ്ടുകള് നവീകരിച്ച് സ്റ്റേഡിയങ്ങലാക്കുമെന്ന പ്രഖ്യാപനം യുവാക്കളില് വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഭനവ രഹിതര്ക്ക് വീട് നിര്മ്മിച്ചു നല്കുന്നതിനുള്ള പദ്ധതിയും കാര്ഷിക രംഗത്തേ മുന്നേറ്റം ലക്ഷ്യം വെച്ചു കൊണ്ട് ഫാര്മേഴ്‌സ് ക്ലബുകളും യൂത്ത് ക്ലബുകളും ആരംഭിക്കുമെന്ന പ്രഖ്യാപനവും ജനങ്ങളില് സ്വീകാര്യത നേടിയിട്ടുണ്ട്.
പഞ്ചായത്ത് ഉടമസ്ഥതയില് അമ്പലമുക്കിലുള്ള 20 ഏക്കര് സ്ഥലത്ത് വിനോദ, വിജ്ഞാന പാര്ക്ക് ആരംഭിക്കാനുള്ള പദ്ധതിയും വിനോദ മേഖലയിലെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. മാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കുന്നതിന് പ്ലാസ്റ്റിക്, ജൈവ മാനില്യ സംസ്‌ക്കരണ പ്ലാന്റ് ആരംഭിക്കുമെന്ന യു.ഡി.എഫിന്റെ പ്രഖ്യാപനം വ്യാപാരികളും പൊതുസമൂഹവും കയ്യടിയോടെയാണ് സ്വീകരിച്ചിട്ടുള്ളത്. മുഴുവന് സമയങ്ങളിലും നാടന് പാല് ലഭ്യമാക്കുന്നതിന് (എ.ടി.എം മാതൃകയില്) മില്ക്ക് ഡിസ്‌പെന്സറുകള് ആരംഭിക്കുമെന്ന പദ്ധതി ക്ഷീരമേഖലയില് ഉണര്വ്വേകും.

ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും നിരവധി പദ്ധതികള് നടപ്പാക്കാനുദ്ദേശിക്കുന്ന താമരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ പ്രകടന പത്രികക്ക് വന് സ്വീകാര്യതയാണ് പൊതുസമൂഹത്തില് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. 10 ലക്ഷം രൂപ പ്രതിമാസം വരുമാനം പ്രതീക്ഷിക്കുന്ന ഷോപ്പിംഗ് മാള്, മത്സ്യ ഗ്രാമം പദ്ധതി, ടൗണ് സൗന്ദര്യവല്ക്കണം എന്നിവ മറ്റു പ്രധാന പദ്ധതിയാണ്. നാടിന്റെ സാംസ്‌ക്കാരിക തനിമയും ഐക്യവും സാഹോദര്യവും നിലനിര്ത്തുന്നതിനായി എല്ലാ വര്ഷവും താമരശ്ശേരി ഫെസ്റ്റ് സംഘടിപ്പിക്കുമെന്നത് മറ്റൊരു സുപ്രധാന പ്രഖ്യാപനമാണ്. ഫെസ്റ്റ് നാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റുകയാണ് ലക്ഷ്യം.
താമരശ്ശേരിയുടെ പൊതുവികസന കാര്യങ്ങളില് എക്കാലവും തടസ്സം നില്ക്കുകയും വികസന വിരോധികള് എന്ന് ജനങ്ങള് വിധിയെഴുതുകയും ചെയ്ത എല്.ഡി.എഫ് വികസന മുന്നണി ഇന്ന പേരിലാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. എല്.ഡി.എഫിന്റെ കപട മുഖം തിരിച്ചറിയണമെന്നാണ് യു.ഡി.എഫ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. ജനങ്ങളില് നിന്ന് അഭിപ്രായം സ്വരൂപിച്ചു കൊണ്ടാണ് യു.ഡി.എഫ് മുപ്പതിന പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ പ്രകടന പത്രിക ശ്ര...    Read More on: http://360malayalam.com/single-post.php?nid=2723
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ പ്രകടന പത്രിക ശ്ര...    Read More on: http://360malayalam.com/single-post.php?nid=2723
എല്ലാ വിഭാഗമാളുകളെയും തൊട്ടറിഞ്ഞ് താമരശ്ശേരിയില്‍ യു.ഡി.എഫിന്റെ പ്രകടന പത്രിക വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ പ്രകടന പത്രിക ശ്രദ്ധേയമാവുന്നു. സമൂഹത്തിലെ എല്ലാ വിഭാഗമാളുകളെയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്