ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ചുകൂടി കൂട്ടാമെന്ന് ദേവസ്വംബോർഡ്; സർക്കാർ തീരുമാനം തിങ്കളാഴ്‌ച

തിരുവനന്തപുരം: ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ചുകൂടി കൂട്ടാമെന്ന് അഭിപ്രായപ്പെട്ട് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു. വർദ്ധിപ്പിക്കാവുന്ന എണ്ണം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു. നിലവിലെ എണ്ണത്തിൽ നിന്ന് നേരിയ വർദ്ധന മാത്രമേ ഉണ്ടാകൂ. ബോർഡ് തീരുമാനം സർക്കാരിനെ അറിയിച്ചു. ഇതിൽ തീരുമാനം തിങ്കളാഴ്ച‌യോടെ ഉണ്ടാകും. തീരുമാനമായശേഷം വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങും.


ഇന്നലെവരെ നിലയ്‌ക്കലിൽ നടത്തിയ പരിശോധനയിൽ 37 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13529 പേരാണ് ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത്. സന്നിധാനത്ത് ഡ്യൂട്ടിനോക്കിയ ഒൻപത് പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആശങ്കപ്പെടാനുള‌ള സാഹചര്യമില്ല. ദേവസ്വം പ്രസിഡന്റ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ചുകൂടി കൂട്ടാമെന്ന് അഭിപ്രായപ്പെട്ട് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു. വർദ്ധിപ്പിക്കാവുന്ന എണ്ണ...    Read More on: http://360malayalam.com/single-post.php?nid=2710
ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ചുകൂടി കൂട്ടാമെന്ന് അഭിപ്രായപ്പെട്ട് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു. വർദ്ധിപ്പിക്കാവുന്ന എണ്ണ...    Read More on: http://360malayalam.com/single-post.php?nid=2710
ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ചുകൂടി കൂട്ടാമെന്ന് ദേവസ്വംബോർഡ്; സർക്കാർ തീരുമാനം തിങ്കളാഴ്‌ച ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ചുകൂടി കൂട്ടാമെന്ന് അഭിപ്രായപ്പെട്ട് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു. വർദ്ധിപ്പിക്കാവുന്ന എണ്ണം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്