തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു

മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നിയമിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകര് ചുമതലയേറ്റു . നിഷ്പക്ഷവും നീതിപൂര്വകവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മീഷനെ സഹായിക്കാനാണ് ഉദ്യോഗസ്ഥര് നിരീക്ഷകരായെത്തുന്നത്. പൊതുനിരീക്ഷകനായി പാലക്കാട് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ്‌സ് ഇന് ഫുള് ചാര്ജ്ജ് ഓഫ് ചീഫ് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ്‌സ്, & ഫീല്ഡ് ഡയറക്ടര് കെ. വിജയനാഥന് ഐ.എഫ്.എസ് ആണ് ചുമതലയേല്ക്കുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില് രാഷ്ട്രീയ പാര്ട്ടികളുടെയും സ്ഥാനാര്ത്ഥികളുടെയും ചെലവ് നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ചുമതലപ്പെടുത്തിയ പ്രത്യേക നിരീക്ഷകരും ചുമതലയേല്ക്കും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുന്സിപ്പാലിറ്റികളിലേക്കുമായി അഞ്ച് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ചിട്ടുള്ളത്.
ധനകാര്യവകുപ്പിലെ സീനിയര് ഡെപ്യൂട്ടി ഡയറക്ടര്മാരായ ഹബീബ് മുഹമ്മദ്, ജോണ് മനോഹര്, കെ.പി മാത്യു റോയ്, ജോയിന്റ് ഡയറക്ടര്മാരായ സാബു ജോസഫ്, വര്ഗീസ് ജോസഫ് എന്നിവരാണ് ചെലവ് നിരീക്ഷകരായി ചുമതലയേല്ക്കുന്നത്.
ചുമതലയുള്ള ബ്ലോക്കുകള്, നഗരസഭകൾ
1. ഹബീബ് മുഹമ്മദ് (ധനകാര്യവകുപ്പ് സീനിയര് ഡെപ്യൂട്ടി ഡയറക്ടര്)-നിലമ്പൂര്, കൊണ്ടോട്ടി, വണ്ടൂര് ബ്ലോക്ക് പഞ്ചായത്തുകള്, നിലമ്പൂര്, കൊണ്ടോട്ടി നഗരസഭകള്
2. ജോണ് മനോഹര് (ധനകാര്യവകുപ്പ്, സീനിയര് ഡെപ്യൂട്ടി ഡയറക്ടര്)- കാളികാവ്, അരീക്കോട്, മലപ്പുറം ബ്ലോക്ക് പഞ്ചായത്തുകള്, മഞ്ചേരി, മലപ്പുറം, കോട്ടയ്ക്കല് നഗരസഭകൾ
3.കെ.പി മാത്യു റോയ് (ധനകാര്യവകുപ്പ്, സീനിയര് ഡെപ്യൂട്ടി ഡയറക്ടര്)- പെരിന്തല്മണ്ണ, മങ്കട, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തുകള്, പെരിന്തല്മണ്ണ, വളാഞ്ചേരി നഗരസഭകൾ
4.സാബു ജോസഫ് (ധനകാര്യവകുപ്പ്, ജോയിന്റ് ഡയറക്ടര്)- താനൂര്, വേങ്ങര, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുകള്, താനൂര്, തിരൂരങ്ങാടി പരപ്പനങ്ങാടി നഗരസഭകൾ
5.വര്ഗീസ് ജോസഫ് (ധനകാര്യവകുപ്പ്, ജോയിന്റ് ഡയറക്ടര്)- തിരൂര്, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകള്, തിരൂര്, പൊന്നാനി നഗരസഭകൾ

#360malayalam #360malayalamlive #latestnews

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നിയമിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേ...    Read More on: http://360malayalam.com/single-post.php?nid=2707
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നിയമിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേ...    Read More on: http://360malayalam.com/single-post.php?nid=2707
തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നിയമിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു . നിഷ്പക്ഷവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മീഷനെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്