എടപ്പാളിൽ ഒരു കുടുംബത്തിൽ നിന്ന് നാല് സ്ഥാനാർത്ഥികൾ

എടപ്പാൾ: തദ്ദേശതിരഞ്ഞെടുപ്പിൽ എടപ്പാളിൽ ഒരു കുടുംബത്തിലെ നാലുപേരാണ് മത്സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ കൃഷ്ണനും കുടുംബവുമാണ് മത്സരിക്കുന്നത്. ബി.ജെ.പി നേതാവ് കൂടിയായ കൃഷ്ണൻ പാവിട്ടപുറം ഇത്തവണ പെരുമ്പടപ്പ് ബ്‌ളോക്കിലേക്ക് ആലംകോട് ഡിവിഷനിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ഭാര്യ ഷൈനി കൃഷ്ണൻ ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 13ൽ എൻഡിഎ സ്ഥാനാർത്ഥിയായാണ് മത്സരരംഗത്തുള്ളത്. ഷൈനി കൃഷ്ണന്റെ മാതാവും മാതാവിന്റെ സഹോദരനുമാണ് കുടുംബത്തിലെ മറ്റ് സ്ഥാനാർത്ഥികൾ. ആതവനാട് പഞ്ചായത്തിൽ വാർഡ് 13ൽ എൻഡിഎ സ്ഥാനാർത്ഥിയായി ഷൈനി കൃഷ്ണന്റെ മാതാവ് രാധാമണി മത്സരിക്കുമ്പോൾ കുറ്റിപ്പുറം ബ്‌ളോക്കിൽ ആതവനാട് ഡിവിഷനിൽ എൻ.ഡി.എക്ക് വേണ്ടി ജനവിധി തേടുന്നത് രാധാമണിയുടെ സഹോദരൻ കൂടിയായ കെ.പി മണികണ്ഠനാണ്.കുടുംബത്തിലെ നാലുപേർ തിരഞ്ഞെടുപ്പ് മത്സരരംഗത്ത് സജീവമായതോടെ കൃഷ്ണനും ഷൈനി കൃഷ്ണനും ഇപ്പോ തിരക്കോട് തിരക്കാണ്.

#360malayalam #360malayalamlive #latestnews

തദ്ദേശതിരഞ്ഞെടുപ്പിൽ എടപ്പാളിൽ ഒരു കുടുംബത്തിലെ നാലുപേരാണ് മത്സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ.......    Read More on: http://360malayalam.com/single-post.php?nid=2699
തദ്ദേശതിരഞ്ഞെടുപ്പിൽ എടപ്പാളിൽ ഒരു കുടുംബത്തിലെ നാലുപേരാണ് മത്സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ.......    Read More on: http://360malayalam.com/single-post.php?nid=2699
എടപ്പാളിൽ ഒരു കുടുംബത്തിൽ നിന്ന് നാല് സ്ഥാനാർത്ഥികൾ തദ്ദേശതിരഞ്ഞെടുപ്പിൽ എടപ്പാളിൽ ഒരു കുടുംബത്തിലെ നാലുപേരാണ് മത്സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്