ജയിച്ചാലും വിമതർ പടിക്കുപുറത്ത്: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പുറത്താക്കിയ വിമത റിബല്‍ സ്ഥാനാര്‍ഥികളെ  ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 

അച്ചടക്ക ലംഘനം അനുവദിക്കാന്‍ കഴിയില്ല. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച്‌ വിമതരായും റിബല്‍ ആയും മത്സരിക്കുന്ന 17 പേരെയാണ് മുസ്ലിം ലീഗ് പുറത്താക്കിയത്. ഇതില്‍ പലരും 3 വട്ടം മത്സരിച്ചവര്‍ ആണ്.


എത്ര ഉന്നത നേതാവ് ആണെങ്കിലും അച്ചടക്കം അനിവാര്യമാണ്. ഇവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാലും പാര്‍ട്ടി തിരിച്ചെടുക്കില്ല. സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. "പാര്‍ട്ടി നയം അനുസരിക്കുക എന്നത് ആണ് പ്രധാനം. എത്ര ഉന്നതന്‍ ആണെങ്കിലും അത് വേണം. താഴെ തട്ടില്‍ നിന്നുള്ള നിര്‍ദേശം സംസ്ഥാന സമിതി നടപ്പാക്കുക ആണ് ചെയ്തത്.

ഇവര്‍ ജയിച്ചാലും തിരിച്ചെടുക്കില്ല. അവരെ പാര്‍ട്ടി പുറത്താക്കിയതാണ് "- അദ്ദേഹം പറഞ്ഞു.

ഇത്തവണ ജില്ലയില്‍ ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ 91 ശതമാനം പുതുമുഖങ്ങളാണ്. മൂന്നുവട്ടം മത്സരിച്ചവര്‍ മാറണം എന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കിയത്കൊണ്ടാണ് ഇത് സാധ്യമായത്. ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. "വലിയ മാറ്റമാണ് ഉണ്ടാവുന്നത്. പാര്‍ട്ടി നയത്തില്‍ ഉറച്ച്‌ നിന്നു, എല്ലാവരും അത് അനുസരിച്ചു. അത് കൊണ്ടാണ് ഇത്രയും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ സാധിച്ചത്. "


വെല്‍ഫെയര്‍ ബന്ധം ലീഗിന് തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കും. ഇടത് പക്ഷത്തിന് ഇക്കാര്യത്തില്‍ വിമര്‍ശിക്കാന്‍ ഒരു അവകാശവും ഇല്ല. " എവിടേയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല. താഴെ തട്ടില്‍ പലയിടത്തും ധാരണ ഉണ്ട്. അത് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുക തന്നെ ചെയ്യും. പലയിടത്തും ഇടത് പക്ഷവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരുമിച്ച്‌ നില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമര്‍ശിക്കാന്‍ ഒരു അവകാശവും ഇല്ല"- അദ്ദേഹം പറഞ്ഞു.


യുഡിഎഫ് മുന്നണി കഴിഞ്ഞ തവണത്തെക്കാള്‍ താഴെ തട്ടില്‍ ശക്തമാണ്. അന്ന് 24 ഇടത്ത് ലീഗും കോണ്‍ഗ്രസും പരസ്പരം മല്‍സരിച്ചു എങ്കില്‍ ഇത്തവണ 3 ഇടങ്ങളില്‍ മാത്രമാണ് മുന്നണി ഇല്ലാത്തത്. കരുവാരകുണ്ട്, പൊന്മുണ്ടം, എന്നിവിടങ്ങളില്‍ ആണ് മുന്നണി ഇല്ലാതെ പരസ്പരം മത്സരിക്കുന്നത്. ഇവിടങ്ങളില്‍ മുന്നണി രൂപീകരിക്കാന്‍ കഴിയാത്തത് പ്രാദേശിക നേതാക്കളുടെ പിടിവാശി നിലപാട് കാരണം ആണ്.


"പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു എങ്കിലും മുഴുവന്‍ സാധ്യമായില്ല. ഇവിടെ പലയിടത്തും പാരമ്ബര്യമായി അങ്ങനെ ചെയ്യുന്നവരാണ്. പക്ഷേ ഈ മേഖലകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് , ജില്ലാ തലങ്ങളില്‍ സഖ്യം ഉണ്ട് "- യുഡിഎഫ് ഐക്യം, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ, യുവ സ്ഥാനാര്‍ഥികളുടെ സാന്നിധ്യം ഈ മൂന്ന് ഘടകങ്ങള്‍ ഇത്തവണ ലീഗിനും യുഡിഎഫിനും നേട്ടം ഉണ്ടാക്കുമെന്നാണ് കണക്ക് കൂട്ടല്‍- സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞുനിര്‍ത്തി.

#360malayalam #360malayalamlive #latestnews

പുറത്താക്കിയ വിമത റിബല്‍ സ്ഥാനാര്‍ഥികളെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശ...    Read More on: http://360malayalam.com/single-post.php?nid=2697
പുറത്താക്കിയ വിമത റിബല്‍ സ്ഥാനാര്‍ഥികളെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശ...    Read More on: http://360malayalam.com/single-post.php?nid=2697
ജയിച്ചാലും വിമതർ പടിക്കുപുറത്ത്: സാദിഖലി ശിഹാബ് തങ്ങൾ പുറത്താക്കിയ വിമത റിബല്‍ സ്ഥാനാര്‍ഥികളെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അച്ചടക്ക ലംഘനം അനുവദിക്കാന്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്