കരുതിയിരിക്കാം ഇന്ന് രാത്രിമുതല്‍ മഴ ശക്തിപ്പെടും; പടിഞ്ഞാറന്‍ തീരങ്ങളില്‍ പ്രളയ സാധ്യത

സംസ്ഥാനത്ത് ഇന്നു രാത്രി മുതല്‍ കാലവര്‍ഷം സജീവമാകും. മധ്യ, വടക്കന്‍ ജില്ലകളിലാണ് നാളെയും മഴസാധ്യത. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ മേഖലയില്‍ ഈമാസം 4 ന് ന്യൂനമര്‍ദം രൂപപ്പെടാനിരിക്കുന്ന സാഹചര്യവും സൗത്ത് ചൈനാ കടലിലെ ന്യൂനമര്‍ദങ്ങളുമാണ് കേരളത്തില്‍ ശക്തമായ മഴക്ക് കാരണമാകുക. മണ്‍സൂണ്‍ ട്രഫ് ഹിമാലയത്തില്‍ നിന്ന് തെക്കോട്ട് സഞ്ചരിച്ച് കൂടുതല്‍ ശക്തിപ്പെടാനിരിക്കുകയാണ്. മറ്റു കാലാവസ്ഥാ പ്രതിഭാസങ്ങളും മഴ ശക്തിപ്പെടുത്തുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ അനുമാനം. 


പടിഞ്ഞാറന്‍ തീരത്ത് പ്രളയസാധ്യത

മുംബൈക്കും ഗോവയ്ക്കും ഇടയിലോ കൊങ്കണ്‍ മേഖലയിലോ ഈ മാസം 4 നും 8 നും ഇടയില്‍ പ്രളയസമാന മഴക്ക് സാധ്യതയുള്ളതിനാല്‍ ഈമേഖലയിലേക്ക് യാത്ര ചെയ്യുന്നവരും മറ്റും ജാഗ്രത പാലിക്കണം. കൊങ്കണില്‍ മണ്ണിടിച്ചിലിനും സാധ്യത. മുംബൈയിലും ഈ കാലയളവില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരത്തും ശക്തമായ മഴ ലഭിക്കും. 


കേരളത്തിലെ മഴ സാധ്യത

അടുത്ത രണ്ടു ദിവസം (ഓഗസ്റ്റ് 4 വരെ)  കേരളത്തില്‍ കാലവര്‍ഷം സജീവമാകും. അടുത്ത 24 മണിക്കൂറില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോര മേഖലകളിലും വനമേഖലയിലും കനത്തമഴ ലഭിക്കാം. ഇതിനാല്‍ മലയോര മേഖലയില്‍ ജാഗ്രതപുലര്‍ത്തണം. രാത്രികാല യാത്ര സുരക്ഷിതമല്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശൂര്‍ ജില്ലയുടെ കിഴക്ക് ഭാഗം, എറണാകുളം ജില്ല, ഇടുക്കി എന്നിവിടങ്ങളില്‍ ശക്തമായ മഴസാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ മേഖലയിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാം. തൃശൂര്‍ ജില്ലയുടെ പടിഞ്ഞാറ്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ പടിഞ്ഞാറ് മേഖലകളില്‍ സാധാരണ തോതിലുള്ള മഴ പ്രതീക്ഷിക്കാം. കനത്തമഴ തുടരുന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടാനും മലയോരമേഖലകളിലെ പുഴകളില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. 


ജാഗ്രത നല്ലത്


ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.തുടര്‍ച്ചയായ കനത്തമഴ മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കും. പുഴകളില്‍ ജലനിരപ്പ് കൂടാനും സാധ്യതയുള്ളതിനാല്‍ ഇത്തരം മേഖലകളില്‍ രാത്രിയാത്രയും മറ്റും ഉപേക്ഷിക്കണം. ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേഷനുകളും ശ്രദ്ധിക്കുക

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഇന്നു രാത്രി മുതല്‍ കാലവര്‍ഷം സജീവമാകും. മധ്യ, വടക്കന്‍ ജില്ലകളിലാണ് നാളെയും മഴസാധ്യത. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക...    Read More on: http://360malayalam.com/single-post.php?nid=265
സംസ്ഥാനത്ത് ഇന്നു രാത്രി മുതല്‍ കാലവര്‍ഷം സജീവമാകും. മധ്യ, വടക്കന്‍ ജില്ലകളിലാണ് നാളെയും മഴസാധ്യത. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക...    Read More on: http://360malayalam.com/single-post.php?nid=265
കരുതിയിരിക്കാം ഇന്ന് രാത്രിമുതല്‍ മഴ ശക്തിപ്പെടും; പടിഞ്ഞാറന്‍ തീരങ്ങളില്‍ പ്രളയ സാധ്യത സംസ്ഥാനത്ത് ഇന്നു രാത്രി മുതല്‍ കാലവര്‍ഷം സജീവമാകും. മധ്യ, വടക്കന്‍ ജില്ലകളിലാണ് നാളെയും മഴസാധ്യത. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ മേഖലയില്‍ ഈമാസം 4 ന് ന്യൂനമര്‍ദം രൂപപ്പെടാനിരിക്കുന്ന സാഹചര്യവും സൗത്ത് ചൈനാ കടലിലെ ന്യൂനമര്‍ദങ്ങളുമാണ് കേരളത്തില്‍ ശക്തമായ മഴക്ക് കാരണമാകുക. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്