പോരിനിറങ്ങുന്നത് 8,387 പേർ; ഇനി അങ്കത്തട്ടിലേക്ക്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളിലെ സൂക്ഷ്മ പരിശോധനയും പിൻവലിക്കലും പൂർത്തിയാക്കിയതോടെ മത്സര രംഗത്ത് തുടരുന്നത് 8,387 സ്ഥാനാർത്ഥികൾ. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി അംഗീകരിച്ച 13,970 പത്രികകളിൽ 5,583 പത്രികകളാണ് പിൻവലിച്ചത്.

ജില്ലാ പഞ്ചായത്തിലേക്ക് 82 പുരുഷന്മാരും 63 സ്ത്രീകളുമുൾപ്പടെ 145 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 59 പേരാണ് മത്സര രംഗത്ത് നിന്ന് പിന്മാറിയത്.


നഗരസഭകളിൽ അംഗീകരിച്ച 2,488 പത്രികകളിൽ 964 സ്ഥാനാർത്ഥികളാണ് നാമ നിർദേശ പത്രികകൾ പിൻവലിച്ചത്. ഇതോടെ 1,524 പേരാണ് മത്സര രംഗത്തുള്ളത്. ഇതിൽ 816 പേർ പുരുഷന്മാരും 708 പേർ വനിതകളുമാണ്. നഗരസഭകളിലേക്കുള്ള 17 നാമനിർദേശ പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.


ബ്ലോക്ക് പഞ്ചായത്തുകളിൽ സ്വീകരിച്ച 1,323 പത്രികകളിൽ 484 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 20 സ്ഥാനാർത്ഥികളുടെ പത്രികളാണ് തള്ളിയത്. മത്സര രംഗത്തുള്ള 839 പേരിൽ 455 പേർ പുരുഷന്മാരും 384 സ്ത്രീകളുമാണ്.

ഗ്രാമ പഞ്ചായത്തുകളിൽ 9,955 പത്രികകൾ വരണാധികാരികൾ സ്വീകരിച്ചതിൽ 4,076 പേരാണ് പത്രികകൾ പിൻവലിച്ചത്. 5,879 പേരാണ് ഇപ്പോൾ മത്സര രംഗത്തുള്ളത്. ഇതിൽ 3,033 പേർ പുരുഷന്മാരും 2,846 പേർ വനിതകളുമാണ്. ആകെ 121 നാമനിർദേശ പത്രികകളാണ് തള്ളിയത്.

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളിലെ സൂക്ഷ്മ പരിശോധനയും പിൻവലിക്കലും പൂർത്തിയാക്കിയതോടെ മത്സര രംഗത്ത് തുടരുന്നത് 8,387 സ്...    Read More on: http://360malayalam.com/single-post.php?nid=2639
തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളിലെ സൂക്ഷ്മ പരിശോധനയും പിൻവലിക്കലും പൂർത്തിയാക്കിയതോടെ മത്സര രംഗത്ത് തുടരുന്നത് 8,387 സ്...    Read More on: http://360malayalam.com/single-post.php?nid=2639
പോരിനിറങ്ങുന്നത് 8,387 പേർ; ഇനി അങ്കത്തട്ടിലേക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളിലെ സൂക്ഷ്മ പരിശോധനയും പിൻവലിക്കലും പൂർത്തിയാക്കിയതോടെ മത്സര രംഗത്ത് തുടരുന്നത് 8,387 സ്ഥാനാർത്ഥികൾ. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്