ബാലറ്റു പേപ്പറുകളുടെ അച്ചടി ബുധനാഴ്ച ആരംഭിക്കും

എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി ബുധനാഴ്ച ആരംഭിക്കും. കാക്കനാട് ഗവൺമെൻ്റ് പ്രസിൽ എറണാകുളം, തൃശൂർ ജില്ലകളിലേക്കുള്ള ബാലറ്റ് പേപ്പറുകളാണ്  അച്ചടിക്കുന്നത്. രണ്ടു ജില്ലകളിലേക്കുമായി 4107 ബാലറ്റുകൾ അച്ചടിക്കും. 

മൂന്ന് നിറങ്ങളിലുള്ള ബാലറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലേക്ക് വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിലേക്ക് നീല നിറത്തിലും ഉള്ള ബാലറ്റുകളാണ് ഉപയോഗിക്കുന്നത്.  സ്ഥാനാർത്ഥിയുടെ ഫോട്ടോ ബാലറ്റ് പേപ്പറിൽ ഉപയോഗിക്കുന്നില്ല. വരണാധികാരികൾ പ്രസിൽ നേരിട്ടെത്തി അംഗീകരിച്ചു നൽകുന്ന സ്ഥാനാർത്ഥി പട്ടികയാണ് പ്രിൻ്റിംഗിനായി മാറ്റുന്നത്. കൂടുതൽ തെളിമയുള്ളതും മൃദുവായതുമായ

സൂപ്പർ പ്രിൻ്റ് വിഭാഗത്തിൽപെട്ട പേപ്പറാണ് ബാലറ്റ് പേപ്പറിനായി ഉപയോഗിക്കുന്നത്.  


ഗ്രാമപഞ്ചായത്തുകളിൽ ഒരു പോളിംഗ് സ്റ്റേഷനിലേക്ക് 50 ബാലറ്റ് പേപ്പറുകളും നഗരസഭാ പരിധിയിൽ 70 ബാലറ്റുകളുമാണ് നൽകുന്നത്

#360malayalam #360malayalamlive #latestnews

തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി ബുധനാഴ്ച ആരംഭിക്കും. കാക്കനാട് ഗവൺമെൻ്റ് പ്രസിൽ എറണാ...    Read More on: http://360malayalam.com/single-post.php?nid=2637
തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി ബുധനാഴ്ച ആരംഭിക്കും. കാക്കനാട് ഗവൺമെൻ്റ് പ്രസിൽ എറണാ...    Read More on: http://360malayalam.com/single-post.php?nid=2637
ബാലറ്റു പേപ്പറുകളുടെ അച്ചടി ബുധനാഴ്ച ആരംഭിക്കും തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി ബുധനാഴ്ച ആരംഭിക്കും. കാക്കനാട് ഗവൺമെൻ്റ് പ്രസിൽ എറണാകുളം, തൃശൂർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്