നന്നംമുക്കിൽ മൂന്ന് വാര്‍ഡുകളിലും ഒരു ബ്ലോക്ക് സീറ്റിലും സിപിഐ ഒറ്റക്ക് മത്സരിക്കും

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തില്‍ മൂന്ന്  വാര്‍ഡുകളിലും ഒരു ബ്ലോക്ക് സീറ്റിലും സിപിഐ ഒറ്റക്ക് മത്സരിക്കും. സിപിഐക്ക് ശക്തമായ അടിത്തറ ഉണ്ടായിട്ടും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് സിപിഐ നന്നംമുക്ക് ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം.കഴിഞ്ഞ തവണ രണ്ട് വാര്‍ഡുകള്‍ സിപിഐക്ക് നല്‍കിയിരുന്നു.ഇത്തവണ മൂന്ന് വാര്‍ഡ് എങ്കിലും തങ്ങള്‍ക്ക് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.എന്നാല്‍ സിപിഐക്ക് നിലവിലുള്ള സീറ്റുകള്‍ പോലും നല്‍കാതെ മാറ്റി നിര്‍ത്തിയുള്ള തീരുമാനങ്ങളില്‍ അണികളില്‍ കടുത്ത പ്രതിഷേധമുണ്ട്. കഴിഞ്ഞ തവണ 12, 13  വാർഡുകളിലാണ്  സി.പി.ഐ മൽസരിച്ചത്. ഇത്തവണ ഒരു സീറ്റ് പോലും നൽകാൻ സി.പി.എം നേതൃത്വം തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് 3,7,14 വാർഡുകളിലും , പെരുമ്പടപ്പ് ബ്ലോക്കിലെ മൂക്കുതല ഡിവിഷനിലും സി.പി.ഐ ഒറ്റക്ക് മൽസരിക്കുന്നത്.സി.പി.ഐ  മത്സരിച്ച വാർഡുകളിൽ  ഏക പക്ഷീയമായി  സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് നന്നംമുക്കിലെ സി.പി.എം-സി.പി.ഐ ബന്ധം തകർന്നടിഞ്ഞത്.

#360malayalam #360malayalamlive #latestnews

നന്നംമുക്ക് പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളിലും ഒരു ബ്ലോക്ക് സീറ്റിലും സിപിഐ ഒറ്റക്ക് മത്സരിക്കും..സിപിഐക്ക് ശക്തമായ അടിത്തറ ഉ...    Read More on: http://360malayalam.com/single-post.php?nid=2622
നന്നംമുക്ക് പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളിലും ഒരു ബ്ലോക്ക് സീറ്റിലും സിപിഐ ഒറ്റക്ക് മത്സരിക്കും..സിപിഐക്ക് ശക്തമായ അടിത്തറ ഉ...    Read More on: http://360malayalam.com/single-post.php?nid=2622
നന്നംമുക്കിൽ മൂന്ന് വാര്‍ഡുകളിലും ഒരു ബ്ലോക്ക് സീറ്റിലും സിപിഐ ഒറ്റക്ക് മത്സരിക്കും നന്നംമുക്ക് പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളിലും ഒരു ബ്ലോക്ക് സീറ്റിലും സിപിഐ ഒറ്റക്ക് മത്സരിക്കും..സിപിഐക്ക് ശക്തമായ അടിത്തറ ഉണ്ടായിട്ടും തങ്ങള്‍ക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്