തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിക്കും

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ ഉത്തരവിട്ടു. മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിലും മാധ്യമ സംബന്ധമായ മറ്റുകാര്യങ്ങളിലും തീർപ്പുകൽപ്പിക്കുകയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയുമാണ് സമിതിയുടെ ചുമതല.

മാധ്യമ പ്രവർത്തനങ്ങൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ തുടർ നടപടികൾ ശുപാർശ ചെയ്യുന്നതിനുമാണ് സമിതി. ജില്ലാ കലക്ടർ ചെയർമാനായ സമിതിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരിക്കും കൺവീനർ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, കലക്ടറേറ്റിലെ ലോ ഓഫീസർ, ഒരു വിശിഷ്ട മാധ്യമ/ സാമൂഹ്യ പ്രവർത്തകൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങളായി ഉണ്ടാവുക. ജില്ലാതല മീഡിയാ റിലേഷൻസ് സമിതിയുടെ തീരുമാനങ്ങളിന്മേലുള്ള അപ്പീൽ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് അപേക്ഷകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം. ഡിസംബർ 16 വരെയാണ് സമിതിയുടെ കാലാവധി.

#360malayalam #360malayalamlive #latestnews

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിക്കാൻ സംസ്ഥാന തിരഞ...    Read More on: http://360malayalam.com/single-post.php?nid=2581
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിക്കാൻ സംസ്ഥാന തിരഞ...    Read More on: http://360malayalam.com/single-post.php?nid=2581
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ ഉത്തരവിട്ടു. മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്