ഈ തിരഞ്ഞെടുപ്പിൽ 'നോട്ടക്ക്, പകരം 'എന്‍ഡ്' അമർത്താം

തിരുവനന്തപുരം: നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ ആരെയും താല്‍പര്യമില്ലെങ്കില്‍ അതു രേഖപ്പെടുത്താനുള്ള 'നോട്ട' തദ്ദേശ തിരഞ്ഞെടുപ്പിന് ഇല്ല. എന്നാല്‍, വോട്ടു രേഖപ്പെടുത്താതെ മടങ്ങാന്‍ അവസരം നല്‍കുന്ന 'എന്‍ഡ്'(END) ബട്ടണ്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ഉണ്ടാകും.

തദ്ദേശതിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ആദ്യമേ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്കു വോട്ടുചെയ്ത ശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താനും അവസരമുണ്ട്. വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം സജ്ജീകരിക്കണം.


ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എന്‍ഡ് ബട്ടണുമാണുണ്ടാവുക. സ്ഥാനാര്‍ഥികള്‍ 15ല്‍ കൂടുതലുണ്ടെങ്കില്‍ 2 ബാലറ്റ് യൂണിറ്റുകളുണ്ടാകുമെങ്കിലും എന്‍ഡ് ബട്ടണ്‍ ഒന്നാമത്തേതിലാകും ക്രമീകരിച്ചിരിക്കുക.

എന്നാല്‍, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളില്‍ എന്‍ഡ് ബട്ടണ്‍ ഇല്ല.

#360malayalam #360malayalamlive #latestnews

നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ ആരെയും താല്‍പര്യമില്ലെങ്കില്‍ അതു രേഖപ്പെടുത്താനുള്ള 'നോട്ട' തദ്ദേശ തിരഞ...    Read More on: http://360malayalam.com/single-post.php?nid=2556
നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ ആരെയും താല്‍പര്യമില്ലെങ്കില്‍ അതു രേഖപ്പെടുത്താനുള്ള 'നോട്ട' തദ്ദേശ തിരഞ...    Read More on: http://360malayalam.com/single-post.php?nid=2556
ഈ തിരഞ്ഞെടുപ്പിൽ 'നോട്ടക്ക്, പകരം 'എന്‍ഡ്' അമർത്താം നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ ആരെയും താല്‍പര്യമില്ലെങ്കില്‍ അതു രേഖപ്പെടുത്താനുള്ള 'നോട്ട' തദ്ദേശ തിരഞ്ഞെടുപ്പിന് ഇല്ല. എന്നാല്‍, വോട്ടു രേഖപ്പെടുത്താതെ മടങ്ങാന്‍ അവസരം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്