സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി 23 ന് പത്രിക പിന്‍വലിക്കൽ; മത്സര ചിത്രം തെളിയും

മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ  നവംബര്‍ 23 നോടു കൂടി യഥാര്‍ഥ മത്സര ചിത്രം തെളിയും.


കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് ജില്ലാ പഞ്ചായത്തിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ പരിശോധന നടന്നത്. മറ്റിടങ്ങളില്‍ ബന്ധപ്പെട്ട വരണാധികാരികളുടെ നേതൃത്വത്തിലും നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഒരു സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയോ അയോഗ്യതയോ നാമനിര്‍ദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസുമായി ബന്ധപ്പെടുത്തിയാണ് പരിശോധന നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവനുസരിച്ച് പത്രികകളിലുള്ള സാങ്കേതിക പിഴവുകളും എഴുത്തിലെ പിഴവുകളും അവഗണിച്ചു. തെരഞ്ഞെടുപ്പ് വര്‍ഷം, വാര്‍ഡിന്റെ പേര്, വോട്ടര്‍ പട്ടികയിലെ നമ്പര്‍, ചിഹ്നം തെരഞ്ഞെടുക്കല്‍, വയസ്സ്, പേര് എന്നിവയിലെ ചെറിയ  പൊരുത്തക്കേടുകളടക്കമുള്ള നിസാര കാരണങ്ങളും പത്രിക നിരസിക്കാനുള്ള കാരണമായി പരിഗണിച്ചില്ല.

#kerala #election#1360malayalam #360malayalamlive #latestnews

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക...    Read More on: http://360malayalam.com/single-post.php?nid=2552
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക...    Read More on: http://360malayalam.com/single-post.php?nid=2552
സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി 23 ന് പത്രിക പിന്‍വലിക്കൽ; മത്സര ചിത്രം തെളിയും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ നവംബര്‍ 23 നോടു കൂടി യഥാര്‍ഥ മത്സര ചിത്രം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്