കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; 40 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1036 ഗ്രാം സ്വർണസംയുക്തം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്തിന്റെ പിറകുവശത്തെ ശൗചാലയത്തിലെ വേസ്റ്റ്ബിന്നിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ സ്‌പൈസ് ജെറ്റിന്റെ എസ്.ജി 141 വിമാനത്തിൽനിന്നാണ് സ്വർണസംയുക്തം കണ്ടെത്തിയത്.

പരിശോധന കർശനമായതിനാൽ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. സംഭവത്തിൽ കസ്റ്റംസ് അന്വേഷണമാരംഭിച്ചു. ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ച് പുറത്തുകടത്താനുള്ള ശ്രമമായിരുന്നുവെന്നും സംശയിക്കുന്നു. സ്വർണ സംയുക്തത്തിൽനിന്ന് 900 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. പിടികൂടിയ സ്വർണത്തിന് 40 ലക്ഷം രൂപ വിലവരും.


#360malayalam #360malayalamlive #latestnews

കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1036 ഗ്രാം സ്വർണസംയുക്തം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്തിന്റെ പിറക...    Read More on: http://360malayalam.com/single-post.php?nid=2538
കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1036 ഗ്രാം സ്വർണസംയുക്തം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്തിന്റെ പിറക...    Read More on: http://360malayalam.com/single-post.php?nid=2538
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; 40 ലക്ഷത്തിന്റെ സ്വർണം പിടിച്ചു കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1036 ഗ്രാം സ്വർണസംയുക്തം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്തിന്റെ പിറകുവശത്തെ ശൗചാലയത്തിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്