പ്രചാരണത്തിന് കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഴുവൻ ഘട്ടങ്ങളിലും കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണം മുതൽ ഫലപ്രഖ്യാപനം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും മാസ്‌ക്ക്, സാനിറ്റൈസർ, കൈയ്യുറ എന്നിവ നിർബന്ധമായി ഉപയോഗിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശമേകി.

കൊവിഡ് പോസിറ്റീവായാൽ മാറിനിൽക്കണം

ഏതെങ്കിലും സ്ഥാനാർത്ഥിക്ക് കൊവിഡ് പോസിറ്റീവാകുകയോ ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്താൽ ഉടൻപ്രചാരണ രംഗത്ത് നിന്നും മാറി നിൽക്കണം. പരിശോധനാ ഫലം നെഗറ്റീവായതിന് ശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം മാത്രമേ തുടർപ്രവർത്തനം പാടുള്ളൂ. വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണം. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ നോട്ടുമാല, ഷാൾ എന്നിയോ മറ്റോ നൽകികൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല. വോട്ടഭ്യർത്ഥനക്കായുള്ള ഗൃഹസന്ദർശന സമയങ്ങളിൽ സ്ഥാനാർത്ഥികക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളൂ. വയോധികർ, രോഗികൾ എന്നിരോട് വോട്ടഭ്യർത്ഥിക്കാനായി വീടുകൾക്കുള്ളിൽ പ്രവേശിക്കരുത്.

അണുവിമുക്തമാക്കൽ നിർബന്ധം

എല്ലാ പോളിംഗ് സ്റ്റേഷനുകളും തലേ ദിവസം തന്നെ അണുവിമുക്തമാക്കും. പോളിംഗ് ബൂത്തിന് പൂറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമാണ്. പോളിംഗ് ബൂത്തിന് മുമ്പിൽ വോട്ടർമാർക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യണം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ടാകണം. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്ക് ക്യൂ നിർബന്ധമില്ല. പോളിംഗ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാർത്ഥികളോ മറ്റോ സ്ലിപ്പ് വിതരണം ചെയ്യുന്നിടത്ത് സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. സ്ലിപ്പ് വിതരണത്തിന് രണ്ടു പേരിൽ കൂടുതൽ പാടില്ല.

കൊവിഡ് പോസിറ്റീവായവർക്ക് തപാൽ വോട്ട്

കൊവിഡ് പൊസിറ്റീവായവർക്കും ക്വാറന്റെനിലുള്ളവർക്കും തപാൽ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കും തപാൽ വോട്ടാണ്. തപാൽ ബാലറ്റ് വിതരണം ചെയ്യുന്നവരും തപാൽ വോട്ട് തിരികെ സ്വീകരിക്കുന്നവരും നിർബന്ധമായും കൈയ്യുറ, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. വോട്ടെടുപ്പിന് ശേഷം രേഖകൾ പ്രത്യേക പായ്ക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കണം.


#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഴുവൻ ഘട്ടങ്ങളിലും കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണം മുത...    Read More on: http://360malayalam.com/single-post.php?nid=2536
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഴുവൻ ഘട്ടങ്ങളിലും കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണം മുത...    Read More on: http://360malayalam.com/single-post.php?nid=2536
പ്രചാരണത്തിന് കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഴുവൻ ഘട്ടങ്ങളിലും കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണം മുതൽ ഫലപ്രഖ്യാപനം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ കക്ഷി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്