അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു - തീരദേശ ജില്ലാകളക്ടർമാർ, ഫിഷെറീസ് വകുപ്പ്, കോസ്റ്റൽ പോലീസ് എന്നിവർക്കുള്ള പ്രത്യേക ജാഗ്രത നിർദേശം

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കർശനമായി നിരോധിച്ചിരിക്കുന്നു. മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അടുത്തുള്ള സുരക്ഷിത തീരങ്ങളിൽ എത്തണമെന്ന് അറിയിപ്പ് നൽകേണ്ടതാണ്.

ന്യൂനമർദ രൂപപ്പെട്ട സാഹചര്യത്തിൽ മൽസ്യ തൊഴിലാളി ഗ്രാമങ്ങളിലും മൽസ്യ ബന്ധന തുറമുഖങ്ങളിലും വിളിച്ചു പറയേണ്ടതും അപകട സാധ്യത ഒഴിയുന്നത് വരെ മൽസ്യതൊഴിലാളികൾ കടലിൽ പോകുന്നത് തടയുകയും ചെയ്യേണ്ടതാണ്. ഇതിനാവശ്യമായ നടപടികൾ കോസ്റ്റൽ പോലീസ്, ഫിഷെറീസ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവർ സ്വീകരിക്കേണ്ടതാണ്.

ന്യൂനമർദം രൂപപെട്ട സാഹചര്യത്തിൽ കേരള തീരത്ത് കടലാക്രമണം ശക്തമാകാനും ശക്തമായ കാറ്റിനുമുള്ള സാധ്യത മുന്നിൽ കണ്ട്കൊണ്ടുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.  കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്.

#360malayalam #360malayalamlive #latestnews

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് കടലിൽ പോ...    Read More on: http://360malayalam.com/single-post.php?nid=2527
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് കടലിൽ പോ...    Read More on: http://360malayalam.com/single-post.php?nid=2527
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു - തീരദേശ ജില്ലാകളക്ടർമാർ, ഫിഷെറീസ് വകുപ്പ്, കോസ്റ്റൽ പോലീസ് എന്നിവർക്കുള്ള പ്രത്യേക ജാഗ്രത നിർദേശം അറബിക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കർശനമായി നിരോധിച്ചിരിക്കുന്നു. മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്