കേരളത്തിൽ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകൾ ഉടനെ തുറക്കേണ്ടെന്ന തീരുമാനം.

നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്‌ക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. തീയേറ്ററുകൾ തുറക്കുന്ന ഘട്ടം വരുമ്പോൾ വിനോദ നികുതിയിൽ ഇളവ് അനുവദിക്കണമെന്ന് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സിനിമ തീയേറ്ററുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തുറക്കാൻ നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തെ തീയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്. അതേസമയം, സമീപ സംസ്ഥാനമായ തമിഴ്നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. ഫിലിം ചേംബർ, ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ കെ ബാലനും യോഗത്തിൽ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീര...    Read More on: http://360malayalam.com/single-post.php?nid=2523
സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീര...    Read More on: http://360malayalam.com/single-post.php?nid=2523
കേരളത്തിൽ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്