തെരഞ്ഞെടുപ്പ്: കോവിഡ് പോസറ്റീവായവര്‍ക്ക് തപാല്‍ വോട്ട്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോവിഡ്-19 പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റെനിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും തപാല്‍ വോട്ടാണ്. തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്നവരും തപാല്‍ വോട്ട് തിരികെ സ്വീകരിക്കുന്നവരും നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം.

വോട്ടെടുപ്പിന് ശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തില്‍ തിരികെ ഏല്‍പ്പിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തലേ ദിവസം തന്നെ അണുവിമുക്തമാക്കുകയും  വോട്ടെണ്ണല്‍ അതാത് വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ തന്നെ നടത്തുകയും ചെയ്യും. കൗണ്ടിംഗ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവർ കൈയ്യുറ,മാസ്‌ക് എന്നിവ ഉപയോഗിക്കണം. ഹാളില്‍ പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. സാമൂഹ്യ അകലം പാലിക്കുന്ന വിധത്തിലാകും കൗണ്ടിംഗ് ടേബിളുകള്‍.

#kerala#election#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോവിഡ്-19 പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റെനിലുള്ളവര്‍ക്കും തപാല്‍ വോട്ട്.....    Read More on: http://360malayalam.com/single-post.php?nid=2511
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോവിഡ്-19 പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റെനിലുള്ളവര്‍ക്കും തപാല്‍ വോട്ട്.....    Read More on: http://360malayalam.com/single-post.php?nid=2511
തെരഞ്ഞെടുപ്പ്: കോവിഡ് പോസറ്റീവായവര്‍ക്ക് തപാല്‍ വോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോവിഡ്-19 പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റെനിലുള്ളവര്‍ക്കും തപാല്‍ വോട്ട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്