സ്ഥാനാർഥിക്ക് വോട്ടർപട്ടികയിൽ പേരില്ല; സ്ഥാനാർഥിയെ പിൻവലിച്ച് തടിതപ്പി ലീഗ്

എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് 10ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടർപട്ടികയിൽ പേരില്ല. പ്രചാരണം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മുസ്​ലിം ലീഗ് പ്രതിനിധിയായ വനിത സ്ഥാനാർഥിക്ക് വട്ടംകുളം പഞ്ചായത്ത് പരിധിയിലെ വോട്ടർപട്ടികയിൽ പേരില്ലെന്നറിയുന്നത്.

സ്ഥാനാർഥിയുടെ സ്വന്തംവീട് ആലങ്കോട് പഞ്ചായത്തിലാണ്. അവിടത്തെ വോട്ടർപട്ടികയിലാണ് പേരുള്ളത്. വട്ടംകുളം നെല്ലിശ്ശേരിയിലുള്ള ഭർത്താവി​െൻറ വീട്ടിലാണ് നിലവിൽ താമസിക്കുന്നത്. ഒടുവിൽ ലീഗ് നേതൃത്വം സ്ഥാനാർഥിയെ പിൻവലിച്ച് തടിതപ്പി. പുതിയ സ്ഥാനാർഥിയെ പ്രാഖ്യാപിക്കുകയും ചെയ്തു. വിഷയം എതിർസ്ഥാനാർഥികൾ പ്രചാരണ ആയുധമാക്കിയിരിക്കുകയാണ്. 




റിപ്പോർട്ടർ: ഹിമേഷ് 

#360malayalam #360malayalamlive #latestnews

വട്ടംകുളം പഞ്ചായത്ത് 10ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടർപട്ടികയിൽ പേരില്ല. പ്രചാരണം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മുസ്​...    Read More on: http://360malayalam.com/single-post.php?nid=2471
വട്ടംകുളം പഞ്ചായത്ത് 10ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടർപട്ടികയിൽ പേരില്ല. പ്രചാരണം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മുസ്​...    Read More on: http://360malayalam.com/single-post.php?nid=2471
സ്ഥാനാർഥിക്ക് വോട്ടർപട്ടികയിൽ പേരില്ല; സ്ഥാനാർഥിയെ പിൻവലിച്ച് തടിതപ്പി ലീഗ് വട്ടംകുളം പഞ്ചായത്ത് 10ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടർപട്ടികയിൽ പേരില്ല. പ്രചാരണം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മുസ്​ലിം ലീഗ് പ്രതിനിധിയായ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്