പരാജയം പരസ്യമായി സമ്മതിച്ച് ട്രംപ്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്ന് ഡോണൾഡ് ട്രംപ്.  ജയിച്ചു എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ട്രംപ്.‘തീർഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്നും ട്രംപ് പറഞ്ഞു.  ബൈഡനല്ല, താനാണ് ജയിച്ചതെന്ന് ആവർത്തിച്ചിരുന്ന ട്രംപ് ഇതാദ്യമായാണ് പരസ്യമായി തൻ്റെ പരാജയം സമ്മതിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ട്രംപ് ബൈഡൻ വിജയിച്ചു എന്ന് സമ്മതിച്ചത്. വോട്ടുകൾ ക്രമപ്പെടുത്തിയത് ഇടതുപക്ഷത്തിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. അവർ മതിപ്പുള്ള കമ്പനിയല്ല. മോശം ഉപകരണങ്ങളാണ് അവരോടുള്ളത്. പിന്നെ, കള്ളത്തരം പറയുകയും, മിണ്ടാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും’- ട്രംപ് കുറിച്ചു. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. കൃത്രിമ ബാലറ്റുകൾ ഉപയോഗിച്ചു എന്നും അവർ ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 


യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്രംപ് സൂചന നൽകിയിരുന്നു. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ചപ്പോഴാണ് ട്രംപ് ഇത്തരത്തിൽ സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്നാരോപിച്ച് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ പരാതി നൽകിയിരുന്നു എങ്കിലും പല കോടതികളും ഇത് തള്ളി. ഇതിനു പിന്നാലെയായിരുന്നു ട്രംപിൻ്റെ പരാമർശം.


#360malayalam #360malayalamlive #latestnews

ജയിച്ചു എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ട്രംപ്.‘തീർഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനു...    Read More on: http://360malayalam.com/single-post.php?nid=2449
ജയിച്ചു എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ട്രംപ്.‘തീർഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനു...    Read More on: http://360malayalam.com/single-post.php?nid=2449
പരാജയം പരസ്യമായി സമ്മതിച്ച് ട്രംപ് ജയിച്ചു എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ട്രംപ്.‘തീർഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്