'ജിന്നി'ന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

സിദ്ധാർഥ് ഭരതൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ജിന്ന് ' എന്ന ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ട്രൈറ്റ് ലൈൻ സിനിമാസ് ആണ് 'ജിന്ന് ' ചലച്ചിത്രം നിർമ്മിച്ചത്.  സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായി കാർത്തിയുടെ കൈദി എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ കേസിലാണു ചെന്നൈ ഹൈക്കോടതിയുടെ വിധി. ജഡ്ജി  ജസ്റ്റീസ് കാർത്തികേയൻ ആണ് സ്റ്റേ വിധിച്ചത്.


വൻ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാർ പ്രകാരം നൽകാത്തതിനെ തുടർന്നാണ് തങ്ങൾ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയർ പിക്ചേഴ്സ് വക്താക്കൾ അറിയിച്ചു.  സ്ട്രൈറ്റ് ലൈൻ സിനിമാസായിരുന്നു കൈദിയുടെ കേരളത്തിലെ വിതരണക്കാർ. സൗബിൻ ഷാഹിറാണ് ഹാസ്യപശ്ചാത്തലത്തിൽ ഒരുങ്ങിയ ജിന്നിലെ നായകൻ. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്.  ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

#360malayalam #360malayalamlive #latestnews

സിദ്ധാർഥ് ഭരതൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ജിന്ന് ' എന്ന ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ട്രൈറ്റ് ലൈൻ സിനി...    Read More on: http://360malayalam.com/single-post.php?nid=2399
സിദ്ധാർഥ് ഭരതൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ജിന്ന് ' എന്ന ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ട്രൈറ്റ് ലൈൻ സിനി...    Read More on: http://360malayalam.com/single-post.php?nid=2399
'ജിന്നി'ന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ സിദ്ധാർഥ് ഭരതൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ജിന്ന് ' എന്ന ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ട്രൈറ്റ് ലൈൻ സിനിമാസ് ആണ് 'ജിന്ന് ' ചലച്ചിത്രം നിർമ്മിച്ചത്. സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്