സംസ്ഥാനത്ത് കനത്ത മഴ; പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് വ്യാപകമായ മഴ ലഭിച്ചത്. കോട്ടയം-ചിങ്ങവനം റെയില്‍ പാതയില്‍ റെയില്‍വേ തുരങ്കത്തിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചു. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം- തിരുവനന്തപുരം ദിശയില്‍ മഞ്ഞിടിഞ്ഞത്. കൊവിഡ് സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശ്ശേരി വരെ മാത്രമേ ഓടുകയുള്ളൂ. മണര്‍ക്കാട് മൂന്ന് വീടുകള്‍ തകര്‍ന്നു.


കോട്ടയം നഗരസഭയിലെ 49-ാം വാര്‍ഡിലെ ചുങ്കം പഴയ സെമിനാരി മീനച്ചില്‍ റിവര്‍ റോഡിന്റെ പകുതിയോളം ഭാഗം മഴയില്‍ ഇടിഞ്ഞു. ഈ ഭാഗത്ത് വന്‍മരം കടപുഴകി വീഴുകയും ചെയ്തതോടെ ഗതാഗതം തടസ്സപ്പെട്ടു. വൈക്കത്തിനടുത്ത് ചെമ്പില്‍ കനത്ത മഴയെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി. എറണാകുളം ജില്ലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. കൊച്ചി ഇടപ്പള്ളി വട്ടേക്കുന്നത്ത് കനത്ത മഴയില്‍ റോഡ് തകര്‍ന്നു. റോഡ് വക്കത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ പത്തടി താഴ്ചയിലേക്ക് വീണു. എം ജി റോഡ്, ചിറ്റൂര്‍ റോഡ്, പി ആന്‍ഡ് ഡി കോളനി, കമ്മട്ടിപ്പാടം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി. വൈക്കത്ത് തോട് നിറഞ്ഞ് ടൗണ്‍ഹാള്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായി.


വ്യാഴാഴ്ച മുതല്‍ വടക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അടുത്ത 3-4 ദിവസങ്ങളില്‍ വ്യാപകമായി മഴ തുടരാനും സാധ്യതയുണ്ട്.


ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.


ഇന്നലെ മുതൽ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. നിലവിൽ ഇടുക്കിയിൽ ശക്തമായ മഴ ഇല്ലെങ്കിലും വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.


കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 9 ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


നാളെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട,് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപ...    Read More on: http://360malayalam.com/single-post.php?nid=239
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപ...    Read More on: http://360malayalam.com/single-post.php?nid=239
സംസ്ഥാനത്ത് കനത്ത മഴ; പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് വ്യാപകമായ മഴ ലഭിച്ചത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്