മലപ്പുറം ജില്ലയിൽ പോളിങ് ബൂത്തുകളിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ എത്തി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിൽ പോളിങ് ബൂത്തുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ കലക്ടറേറ്റിലെത്തി.   പെന്‍സിലുകള്‍,  പര്‍പ്പിള്‍ സ്റ്റാമ്പ് പാഡ്,  കറുപ്പ് സ്‌കെച്ച് പേനകള്‍,  നീല ബോള്‍ പോയിന്റ് പേനകള്‍,  ചുവപ്പ് ബോള്‍ പോയ്ന്റ് പേന, പേപ്പര്‍ പിന്‍, വെള്ളനൂല്‍, സീലിങ് വാക്‌സ്, ഗം പേസ്റ്റ്, ടാഗ്, പെന്‍സില്‍ കാര്‍ബണ്‍ പേപ്പര്‍, വോട്ടിങ് കംപാര്‍ട്ട്മെന്റ് ലേബല്‍, തുണിസഞ്ചി, വേസ്റ്റ് പേപ്പര്‍ ബാസ്‌കറ്റ്, മെഴുകുതിരി, ബനിയന്‍ വേസ്റ്റ്, ബ്ലേഡ്, ജം ക്ലിപ്പ്, ഡമ്മി ബാലറ്റ്, സെല്ലോടാപ്പ്, കത്തി, പോര്‍ട്ടബിള്‍ കംപാര്‍ട്ട്മെന്റ്സ്, പേപ്പര്‍, റബര്‍ ബാന്‍ഡ്, കാര്‍ഡ് ബോര്‍ഡ്, തീപ്പെട്ടി തുടങ്ങിയ  36 സാധനങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് രണ്ട് ലോറികളിലായി മലപ്പുറം കലക്ട്രേറ്റിലെത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം വോട്ടിങ് സ്റ്റേഷനറി സാധനങ്ങള്‍ ബ്ലോക്കുകളിലേക്കും അവിടെ നിന്ന് വരണാധികാരികള്‍ക്കും നല്‍കും. വരണാധികാരികള്‍ സാധനങ്ങള്‍ ബന്ധപ്പെട്ട ബൂത്തുകളിലേക്കും വിതരണം ചെയ്യും. 


ജില്ലയില്‍ 94 ഗ്രാമപഞ്ചായത്തുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, 12 നഗരസഭകള്‍,  ജില്ലാപഞ്ചായത്തുമടക്കം 122 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിൽ പോളിങ് ബൂത്തുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ കലക്ടറേറ...    Read More on: http://360malayalam.com/single-post.php?nid=2385
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിൽ പോളിങ് ബൂത്തുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ കലക്ടറേറ...    Read More on: http://360malayalam.com/single-post.php?nid=2385
മലപ്പുറം ജില്ലയിൽ പോളിങ് ബൂത്തുകളിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ എത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിൽ പോളിങ് ബൂത്തുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ കലക്ടറേറ്റിലെത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം വോട്ടിങ് സ്റ്റേഷനറി സാധനങ്ങള്‍ ബ്ലോക്കുകളിലേക്കും അവിടെ നിന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്