ഗൾഫിൽനിന്നെത്തിയ അഞ്ചു യാത്രക്കാരിൽ നിന്നായി 81 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കൊണ്ടോട്ടി: ഗൾഫിൽ നിന്നെത്തിയ അഞ്ചു യാത്രക്കാരിൽ നിന്നായി 81 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ്പിടികൂടി. ഇവരിൽ രണ്ടു യാത്രക്കാരിൽ നിന്നു ഒരു ലക്ഷത്തിന്റെ വിദേശ സിഗരറ്റുകളും കണ്ടെത്തി.
ദുബായിൽ നിന്നു എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 739 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ
കാസർകോട് തെക്കിൽ സ്വദേശി മജീദ് അബ്ദുൾ ഖാദറിൽ നിന്നും 175 ഗ്രാം സ്വർണവും, ബാഗേജിൽ ഒളിപ്പിച്ച 5000 നിരോധിത സിഗരറ്റും കണ്ടെത്തി. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇവ കൊണ്ടുവന്നത്.


ദുബായിൽ നിന്നു ഇൻഡിഗോ വിമാനത്തിലെത്തിയ കാസർകോട് മൂളിയാർ സ്വദേശി മുഹമ്മദ് ഫൈസലിൽ നിന്ന് 215 ഗ്രാം സ്വർണവും 6000 നിരോധിത സിഗരറ്റുമാണ് പിടിച്ചത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയതായിരുന്നു .ഷാർജയിൽ നിന്നു എയർഅറേബ്യ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അരീഫിൽ നിന്നു 232 ഗ്രാം സ്വർണവും കാസർകോട് പെരിയ സ്വദേശി അബ്ബാസ് അറഫാത്തിൽ നിന്നു 198 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്.
കസ്റ്റംസിൽ ഡിക്ലയർ ചെയ്യാതെ ഒളിപ്പിച്ചു കടത്താനുളള ശ്രമത്തിനിടെയാണ് കളളക്കടത്ത് പിടിച്ചത്.
കരിപ്പൂർ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ.കിരൺ, സൂപ്രണ്ടുമാരായ കെ.പി മനോജ്, എം.പ്രകാശ്, രാധാ വിജയരാഘവൻ, തോമസ് വർഗീസ് ഇൻസ്‌പെക്ടർമാരായ അഭിലാഷ്, സൗരഭ്, സുമിത് നെഹ്റ, ജി.അരവിന്ദ് തുടങ്ങിയവരാണ് കള്ളക്കടത്ത് പിടികൂടിയത്. 





റിപ്പോർട്ടർ: കെവി നദീര്‍ 

#360malayalam #360malayalamlive #latestnews

കൊണ്ടോട്ടി ഗൾഫിൽ നിന്നെത്തിയ അഞ്ചു യാത്രക്കാരിൽ നിന്നായി 81 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ്പിടികൂടി. ഇവരിൽ രണ്ടു യാ...    Read More on: http://360malayalam.com/single-post.php?nid=2258
കൊണ്ടോട്ടി ഗൾഫിൽ നിന്നെത്തിയ അഞ്ചു യാത്രക്കാരിൽ നിന്നായി 81 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ്പിടികൂടി. ഇവരിൽ രണ്ടു യാ...    Read More on: http://360malayalam.com/single-post.php?nid=2258
ഗൾഫിൽനിന്നെത്തിയ അഞ്ചു യാത്രക്കാരിൽ നിന്നായി 81 ലക്ഷത്തിന്റെ സ്വർണം പിടികൂടി കൊണ്ടോട്ടി ഗൾഫിൽ നിന്നെത്തിയ അഞ്ചു യാത്രക്കാരിൽ നിന്നായി 81 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ്പിടികൂടി. ഇവരിൽ രണ്ടു യാത്രക്കാരിൽ നിന്നു ഒരു ലക്ഷത്തിന്റെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്