വെളിയങ്കോട് സ്ഥാനാർത്ഥിയാവാൻ മത്സരം: യൂത്ത് ലീഗ് നേതാവിനോട് മത്സരിച്ച ലീഗ് നേതാവിന് ദയനീയ തോൽവി

പൊന്നാനി: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ നടന്ന  മത്സരത്തിൽ മുസ്‌ലിം ലീഗ് നേതാവിന് ദയനീയ തോൽവി. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയാവുന്നതിന് മുസ്‌ലിം ലീഗ് തണ്ണിത്തുറ വാർഡ് കമ്മിറ്റി യോഗത്തിലാണ് നിലവിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാർഡംഗവും മുസ്‌ലിം ലീഗ് വെളിയങ്കോട് പഞ്ചായത്ത് ജോ. സെക്രട്ടറിയുമായ കെ.കെ. ബാദുഷ പരാജയപ്പെട്ടത്. വാർഡ് കമ്മിറ്റിയോഗത്തിൽ യൂത്ത് ലീഗ് നേതാവും വൈറ്റ് ഗാർഡ് ക്യാപ്റ്റനുമായ അനീറിന്റെ പേരാണ് ഒരുവിഭാഗം സ്ഥാനാർത്ഥിയാവാൻ നിർദേശിച്ചത്. എന്നാൽ ഇതിനെതിരായി മറുവിഭാഗം ബാദുഷയുടെ പേര് നിർദേശിക്കുകയായിരുന്നു. മുസ്‌ലിം ലീഗ് മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തയോഗത്തിൽ സമവായത്തിന് ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. 53 അംഗങ്ങൾ പങ്കെടുത്ത വാർഡ് കമ്മിറ്റിയിൽ 38 അംഗങ്ങൾ അനീറിനെ പിന്തുണച്ചപ്പോൾ 14 പേർ മാത്രമാണ് ബാദുഷയെ പിന്തുണച്ചത്. ഒരാളുടെ വോട്ട് അസാധുവായി.

#360malayalam #360malayalamlive #latestnews

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ നടന്ന മത്സരത്തിൽ മുസ്‌ലിം ലീഗ് നേതാവിന് ദയനീയ തോൽവി. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തി...    Read More on: http://360malayalam.com/single-post.php?nid=2253
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ നടന്ന മത്സരത്തിൽ മുസ്‌ലിം ലീഗ് നേതാവിന് ദയനീയ തോൽവി. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തി...    Read More on: http://360malayalam.com/single-post.php?nid=2253
വെളിയങ്കോട് സ്ഥാനാർത്ഥിയാവാൻ മത്സരം: യൂത്ത് ലീഗ് നേതാവിനോട് മത്സരിച്ച ലീഗ് നേതാവിന് ദയനീയ തോൽവി തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ നടന്ന മത്സരത്തിൽ മുസ്‌ലിം ലീഗ് നേതാവിന് ദയനീയ തോൽവി. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്