കോൺഗ്രസ് ജില്ല അവലോകനം; 59ൽ 18 പേർ പച്ച കാറ്റഗറിയിൽ

മലപ്പുറം: കോൺഗ്രസ് കമ്മിറ്റികളുടേയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്താൻ കെ.പി.സി.സി നടത്തുന്ന ജില്ലാതല റിവ്യൂവിൽ ജില്ലയിലെ 59 ഭാരവാഹികളിൽ ഗുഡ് സർട്ടിഫിക്കറ്റ് നേടിയത് 18 പേർ മാത്രം. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും രണ്ടുദിവസം നീണ്ടുനിന്ന റിവ്യൂവിൽ ബ്ലോക്ക് പ്രസിഡന്റുമാരിൽ 11 പേർ പച്ച കാറ്റഗറിയിലും 11 പേർ മഞ്ഞ കാറ്റഗറിയിലും 10 പേർ ചുവപ്പ് കാറ്റഗറിയിലുമായി. ഡി.സി.സി. ഭാരവാഹികളിൽ ഏഴ് പേർ പച്ച കാറ്റഗറിയിലും 12 പേർ മഞ്ഞ കാറ്റഗറിയിലുമായി. ആറുപേർ ചുവപ്പ് കാറ്റഗറിയിലാണ്. മികച്ച പ്രവർത്തനം നടത്തുന്നവർ പച്ചയിലും ശരാശരിക്കാർ മഞ്ഞയിലും ശരാശരിയിൽ താഴെയുള്ളവർ ചുവപ്പിലുമാണ് ഉൾപ്പെടുക.

ജൂലായ്, ആഗസ്റ്റ്, സെപ്തംബർ എന്നീ മൂന്നുമാസത്തെ പ്രവർത്തന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യ വിലയിരുത്തൽ നടന്നത്. ഇനി മുതൽ ജില്ലയിൽ എല്ലാ മാസവും റിവ്യൂ നടത്തും. ആദ്യ റിവ്യൂവിൽ പിന്നിൽ പോയവരോട് തിരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പെർഫോർമൻസ് അസസ്‌മെന്റിന്റെ സംസ്ഥാന ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ്, ജില്ലാ ചുമതലയുള്ള കെ പി.സി.സി.ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് എന്നിവർ നേതൃത്വം നൽകി.


റിപ്പോർട്ടർ : കെവി നദീര്‍

#360malayalam #360malayalamlive #latestnews

കോൺഗ്രസ് കമ്മിറ്റികളുടേയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്താൻ കെ.പി.സി.സി നടത്തുന്ന ജില്ലാതല റിവ്യൂവിൽ ജില്ലയിലെ 59 ഭാ...    Read More on: http://360malayalam.com/single-post.php?nid=2229
കോൺഗ്രസ് കമ്മിറ്റികളുടേയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്താൻ കെ.പി.സി.സി നടത്തുന്ന ജില്ലാതല റിവ്യൂവിൽ ജില്ലയിലെ 59 ഭാ...    Read More on: http://360malayalam.com/single-post.php?nid=2229
കോൺഗ്രസ് ജില്ല അവലോകനം; 59ൽ 18 പേർ പച്ച കാറ്റഗറിയിൽ കോൺഗ്രസ് കമ്മിറ്റികളുടേയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്താൻ കെ.പി.സി.സി നടത്തുന്ന ജില്ലാതല റിവ്യൂവിൽ ജില്ലയിലെ 59 ഭാരവാഹികളിൽ ഗുഡ് സർട്ടിഫിക്കറ്റ് നേടിയത് 18 പേർ മാത്രം. ഡി.സി.സി ഭാരവാഹികളുടെയും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്