അടുത്ത അമേരിക്കൻ പ്രസിഡന്റ് ആര്; പോരാട്ടം കത്തുന്നു

ന്യൂയോർക്ക്: അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്.ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 209 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. 118 ഇലക്ട്രല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. കൊളറാഡോയിൽ 60 ശതമാനം വോട്ട് നേടി ജോ ബൈഡൻ വിജയിച്ചു. ഇല്ലിനോയി,വി‍ർജീനിയ, മേരിലാൻഡ്, ന്യൂമെക്സിക്കോ, ന്യൂയോ‍ർക്ക്,കണക്ടിക്കട്ട്,വെ‍ർമോണ്ട് എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിച്ചു.

അഞ്ച് സംസ്ഥാനങ്ങൾ ട്രംപ് നിലനിർത്തി. ഫ്ളോറിഡ, ജോർജ്ജിയ സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. സൗത്ത് കരോളിന,വെസ്റ്റ് വി‍ർജീനിയ, ടെന്നീസി, ഒക്ലഹോമയിലും ട്രംപ് വിജയിച്ചു. ഇത്തവണ ഒഹയോ, ടെക്സാസ്, ഫ്ളോറിഡ, ജോർജ്ജിയ സംസ്ഥാനങ്ങളിലെ വോട്ടുകൾ നിർണായകമാണ്. ട്രംപും ബൈഡനും തമ്മിൽ കടുത്ത മത്സരം നടക്കുന്ന ഇവിടങ്ങളിലെ ഫലസൂചന പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ പ്രധാനമാണ്.

ഇത്തവണ പോളിംഗ് വർദ്ധിച്ചിട്ടുണ്ട്. പത്ത് കോടിയോളം ആളുകൾ ഇന്റർനെറ്റ്,​ തപാൽ വോട്ട് തുടങ്ങിയ ഏർലി വോട്ടിംഗ് സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്‌തുകഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും ജോ ബൈഡന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്. ഈ വോട്ടുകൾ എണ്ണിത്തീരാൻ ദിവസങ്ങളെടുക്കും. അന്തിമ ഫലം പ്രഖ്യാപിക്കാൻ ഒരാഴ്ചയോളം വേണ്ടിവരും.

#360malayalam #360malayalamlive #latestnews

അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്.ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 209 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മു...    Read More on: http://360malayalam.com/single-post.php?nid=2226
അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്.ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 209 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മു...    Read More on: http://360malayalam.com/single-post.php?nid=2226
അടുത്ത അമേരിക്കൻ പ്രസിഡന്റ് ആര്; പോരാട്ടം കത്തുന്നു അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്.ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 209 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. 118 ഇലക്ട്രല്‍ വോട്ടുകളാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്