തീവ്രന്യൂനമര്‍ദം അതിതീവ്രമാകും, കേരളം വരണ്ട കാലാവസ്ഥയിലേക്ക്‌

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി. ഒഡിഷയിലെ പരദിപില്‍ നിന്ന് 180 കി.മിഉം ബംഗാളിലെ സാഗര്‍ ദ്വീപില്‍ നിന്ന് 350 കി.മി ഉം അകലെയാണ് തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനം. ഇത് നാളെയോടെ വീണ്ടും ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറും. തുടര്‍ന്ന് ബംഗാളില്‍ കരകയറി ദുര്‍ബലപ്പെടാനാണ് സാധ്യത. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ

ഒഡിഷ, ബംഗാള്‍, അസം, മേഘാലയ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും തീവ്രന്യൂനമര്‍ദം അടുത്ത മൂന്നു ദിവസം ശക്തമായ മഴക്ക് സാഹചര്യമൊരുക്കും. ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പ്രാദേശിക പ്രളയത്തിന് കാരണമായേക്കാവുന്ന മഴ ലഭിക്കും. ത്രിപുര, മിസോറം, മണിപ്പൂര്‍, നാഗാലന്റ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്.

കേരളം വരണ്ട കാലാവസ്ഥയിലേക്ക്

കേരളം നാളെ മുതല്‍ വരണ്ട കാലാവസ്ഥയിലേക്ക്. വടക്കന്‍ ജില്ലകളില്‍ രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. അറബിക്കടലില്‍ ഗോവക്കും മഹാരാഷ്ട്രക്കും ഇടയില്‍ ചക്രവാതച്ചുഴി തുടരുന്നതിനാല്‍ കര്‍ണാടക, കൊങ്കണ്‍ തീരത്തും കാസര്‍കോട്് ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകും. ഈ സാഹചര്യം അടുത്ത 24 മണിക്കൂര്‍ തുടരും. തെക്കന്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ അടുത്ത ഒരാഴ്ച മഴ കുറയുന്ന സാഹചര്യമാണുള്ളത്.   കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നേരിയ ചാറ്റല്‍ മഴ പ്രതീക്ഷിക്കാം.  ശനിയാഴ്ച മുതല്‍ കോഴിക്കോടിനു തെക്കുള്ള ജില്ലകളിലെല്ലാം വരണ്ട കാലാവസ്ഥയുടെ സാഹചര്യം ഒരുങ്ങും. 

കാലവര്‍ഷം വിടവാങ്ങല്‍ പുരോഗമിക്കുന്നു

കാലവര്‍ഷം വിടവാങ്ങല്‍ കൂടുതല്‍ വേഗത്തില്‍ പുരോഗമിക്കുന്നു. ഇന്നലെ ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം വിടവാങ്ങി ന്യൂനമര്‍ദ സ്വാധീനം നീങ്ങിയ ശേഷം ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളിലും തുടര്‍ന്ന് തെക്കേ ഇന്ത്യയിലും കാലവര്‍ഷം വിടവാങ്ങും. നാളെ മുതല്‍ കേരളത്തിലെ താപനിലയിലും നേരിയ വര്‍ധനവ് പ്രതീക്ഷിക്കാം. 


അവലംഭം: metbeat.com

#360malayalam #360malayalamlive #latestnews

കേരളം നാളെ മുതല്‍ വരണ്ട കാലാവസ്ഥയിലേക്ക്. വടക്കന്‍ ജില്ലകളില്‍ രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. അറബിക്കടലില്‍ ഗോവക്കും മഹ...    Read More on: http://360malayalam.com/single-post.php?nid=1964
കേരളം നാളെ മുതല്‍ വരണ്ട കാലാവസ്ഥയിലേക്ക്. വടക്കന്‍ ജില്ലകളില്‍ രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. അറബിക്കടലില്‍ ഗോവക്കും മഹ...    Read More on: http://360malayalam.com/single-post.php?nid=1964
തീവ്രന്യൂനമര്‍ദം അതിതീവ്രമാകും, കേരളം വരണ്ട കാലാവസ്ഥയിലേക്ക്‌ കേരളം നാളെ മുതല്‍ വരണ്ട കാലാവസ്ഥയിലേക്ക്. വടക്കന്‍ ജില്ലകളില്‍ രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. അറബിക്കടലില്‍ ഗോവക്കും മഹാരാഷ്ട്രക്കും ഇടയില്‍ ചക്രവാതച്ചുഴി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്