പോരാട്ടം ഇനി സോഷ്യൽ മീഡിയകളിലൂടെ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചാരണം പൊടിപാറിപ്പിക്കാനുള്ള തത്രപ്പാടിലാണ് ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ. യു.ഡി.എഫിലും എൽ.ഡി.എഫിലും ചിലയിടങ്ങളിലൊഴികെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കൃത്യമായ ധാരണയായിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ മത്സരാർത്ഥികളെ പ്രഖ്യാപിച്ച് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കൊണ്ടുവന്നിട്ടുള്ളത്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇതോടെ നവമാദ്ധ്യമങ്ങളുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള തീരുമാനത്തിലാണ് മുന്നണികളും പാർട്ടികളും. കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണങ്ങൾ അത്രത്തോളം ഇത്തവണ പ്രായോഗികവുമല്ല. സ്ഥാനാർത്ഥിയടക്കം പരമാവധി അഞ്ചുപേരേ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിൽ പാടുള്ളൂ എന്ന നിബന്ധനയും കമ്മിഷൻ ഇറക്കിയിട്ടുണ്ട്. ഇതോടെ ഡിജിറ്റൽ യുദ്ധമാവും തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലുമുണ്ടാവുക. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ,​ ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാവും ഇനിയുള്ള ദിവസങ്ങളിലെ തിരഞ്ഞെടുപ്പ് പോരാട്ടം. ഓരോ പ്രദേശത്തേയും പൊതു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരമാവധി പ്രവർത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കാനും അഭിപ്രായ പ്രകടനങ്ങൾ നടത്താനും പാർട്ടികൾ നിർദ്ദേശമേകിയിട്ടുണ്ട്. വാർഡ് തലങ്ങളിലടക്കം സൈബർസേനകൾക്ക് ഇതിനകം രൂപമേകിയിട്ടുണ്ട്.


കാമ്പയിനുമായി മുസ്ലിം ലീഗ്



ബ്ലൂ ടിക് എന്ന പേരിൽ ഡിജിറ്റൽ കാമ്പയിന് ഇതിനകം തന്നെ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ തുടക്കമിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും ഇനി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, കാമ്പയിനുകൾ, തിരഞ്ഞെടുപ്പ് ഏകോപനം തുടങ്ങിയവയ്ക്കായി പ്രത്യേകം സേഫ്റ്റുവെയർ തന്നെ തയ്യാറാക്കും. പോസ്റ്റ് പോൾ, പ്രീ പോൾ പ്രവർത്തനങ്ങൾ ഇതിലൂടെ നടത്താനാണ് തീരുമാനം.


പരിശീലനമേകി സി.പി.എം



ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തകർക്ക് പരിശീലനം നൽകിയിരിക്കുകയാണ് സി.പി.എം. വാർഡ് കമ്മിറ്റികൾ രൂപീകരിച്ച് ഇതിനകം തന്നെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപമേകിയിട്ടുണ്ട്. കുടുംബ യോഗങ്ങൾ സൂം മീറ്റിംഗിലൂടെ നടത്താനാണ് തീരുമാനം. പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കും. പലയിടങ്ങളിലും സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കൊവിഡിന് ശേഷം ഭൂരിഭാഗം നേതാക്കളും നവമാദ്ധ്യമങ്ങളിൽ സജീവമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ


കോൺഗ്രസ്



സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെ ചുമതല ജില്ലയിലെ നാല് കെ.പി.സി.സി സെക്രട്ടറിമാർക്ക് നൽകിയിട്ടുണ്ട്. ഇവർ വഴി ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കോൺഗ്രസിന്റെ ജനശക്തി വിംഗാണ് ഐ.ടി സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ബലമേകുന്നത്. പ്രാദേശിക തലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചാരണം പൊടിപാറിപ്പിക്കാനുള്ള തത്രപ്പാ...    Read More on: http://360malayalam.com/single-post.php?nid=1940
തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചാരണം പൊടിപാറിപ്പിക്കാനുള്ള തത്രപ്പാ...    Read More on: http://360malayalam.com/single-post.php?nid=1940
പോരാട്ടം ഇനി സോഷ്യൽ മീഡിയകളിലൂടെ തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചാരണം പൊടിപാറിപ്പിക്കാനുള്ള തത്രപ്പാടിലാണ് ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ. യു.ഡി.എഫിലും എൽ.ഡി.എഫിലും ചിലയിടങ്ങളിലൊഴികെ സ്ഥാനാർത്ഥികളെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്