അന്നം മുട്ടി ഓട്ടോ തൊഴിലാളികൾ

മലപ്പുറം: "രാവിലെ മുതൽ രാത്രി വരെ നിന്നാലും ചില ദിവസം 100 രൂപയാവും കിട്ടുക. 500 രൂപ തികച്ച് കിട്ടിയ ദിവസം അപൂർവ്വം. ജീവിക്കാൻ വഴിയില്ലാത്ത അവസ്ഥയാണ്. " മലപ്പുറം നഗരത്തിലെ ഓട്ടോ ഡ്രൈവറും പൂക്കോട്ടൂർ സ്വദേശിയുമായ കെ.റഫീഖ് പറയുന്നു. വിവിധ മേഖലകളിൽ ലോക്ക് ഡൗൺ ഇളവുകൾ വന്നിട്ടും ഓട്ടോ തൊഴിലാളികളുടെ ജീവിതം അനുദിനം കൂടുതൽ ദുരിതമയമാകുന്നതിന്റെ നേർസാക്ഷ്യമാണ് ഈ ഓട്ടോഡ്രൈവറുടെ വാക്കുകൾ. കൊവിഡ് പേടിയിൽ ഓട്ടോറിക്ഷയിൽ കയറാൻ മടിക്കുന്നതിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. ഡ്രൈവറും യാത്രക്കാരും തമ്മിലെ സാമൂഹികാകലം പാലിക്കാൻ ഡ്രൈവറുടെ സീറ്റിന് പിന്നിൽ പ്ലാസ്റ്റിക് കൊണ്ട് മറച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ പേടി മാറിയിട്ടില്ല.
കൊവിഡിന് മുമ്പ് ദിവസം 800 മുതൽ 1,​000 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇന്ധനച്ചെലവ് കിഴിച്ച് 5,00 രൂപ പോലും ലഭിക്കാതിരിക്കുന്നത്. ഓട്ടോ സ്റ്റാന്റിൽ മണിക്കൂറുകളോളം നിറുത്തിയിടുമ്പോഴാണ് ഒരു ഓട്ടം ലഭിക്കുക. ഇതുതന്നെ ചെറിയ ദൂരത്തേക്കുള്ള ഓട്ടമാവും. മിനിമം തുകയുടെ ഓട്ടം ലഭിച്ചാൽ തിരിച്ച് ആളില്ലാതെ പോരേണ്ട അവസ്ഥയാണ്. ഇതോടെ ഓട്ടം ഓടിയാലും നഷ്ടം വരുന്ന സ്ഥിതിയാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവ അടഞ്ഞുകിടക്കുന്നതും അത്യാവശ്യക്കാർ മാത്രമേ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നുള്ളൂ എന്നതുമാണ് ഓട്ടോ മേഖലയ്ക്ക് തിരിച്ചടിയായത്. കൂടുതൽ പേരും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ കണക്കുപ്രകാരം കൊവിഡ് ഇളവുകൾക്ക് ശേഷം ജില്ലയിലെ നിരത്തുകളിൽ ഇരുചക്രവാഹനങ്ങൾ 20 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

          ജപ്തി ഭീഷണിയിൽ

  • രാവിലെ മുതൽ രാത്രി വൈകും വരെ കാത്തിരുന്നാലും ചെലവുകാശ് പോലും കിട്ടുന്നില്ല. പലരുടെയും വാഹനത്തിന്റെ മാസതവണ വായ്പാ അടവ് തെറ്റിയിട്ടുണ്ട്.
  • സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളിൽ നിന്ന് വലിയ പലിശയ്ക്ക് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയവർ ജപ്തിഭീഷണിയിലാണ്.
  • ബസുകൾ പൂർണ്ണമായും ഓട്ടംതുടങ്ങിയാലേ ഓട്ടോകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയുള്ളൂവെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു.
  • ഓട്ടമില്ലാതായതോടെ പലരും മറ്റു തൊഴിൽ മേഖലകൾ തേടിപ്പോവുകയാണ്. പാതയോരങ്ങളിലും മറ്റും ഓട്ടോറിക്ഷകളിൽ പച്ചക്കറിയും പഴങ്ങളും ബിരിയാണി വിൽപ്പനയിലും ഏർപ്പെട്ടവർ നിരവധിയുണ്ട്.

#360malayalam #360malayalamlive #latestnews

രാവിലെ മുതൽ രാത്രി വരെ നിന്നാലും ചില ദിവസം 100 രൂപയാവും കിട്ടുക. 500 രൂപ തികച്ച് കിട്ടിയ ദിവസം അപൂർവ്വം.ബസുകൾ പൂർണ്ണമായും ഓട്ടംതുടങ്ങ...    Read More on: http://360malayalam.com/single-post.php?nid=1883
രാവിലെ മുതൽ രാത്രി വരെ നിന്നാലും ചില ദിവസം 100 രൂപയാവും കിട്ടുക. 500 രൂപ തികച്ച് കിട്ടിയ ദിവസം അപൂർവ്വം.ബസുകൾ പൂർണ്ണമായും ഓട്ടംതുടങ്ങ...    Read More on: http://360malayalam.com/single-post.php?nid=1883
അന്നം മുട്ടി ഓട്ടോ തൊഴിലാളികൾ രാവിലെ മുതൽ രാത്രി വരെ നിന്നാലും ചില ദിവസം 100 രൂപയാവും കിട്ടുക. 500 രൂപ തികച്ച് കിട്ടിയ ദിവസം അപൂർവ്വം.ബസുകൾ പൂർണ്ണമായും ഓട്ടംതുടങ്ങിയാലേ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്