ഈ വര്‍ഷം രാജ്യത്ത് വരാനിരിക്കുന്നത് കൂടുതല്‍ ചുഴലി‌കാറ്റുകളും മഞ്ഞുകാലവുമെന്ന് പഠനം

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം കൂടുതല്‍ ശക്തിയേറിയ ചുഴലികാറ്റുകളുണ്ടാകുമെന്ന് പ്രവചനം. മാത്രമല്ല ശിശിര കാലത്ത് ശക്തമായ ശിശിര തരംഗവും രാജ്യത്തുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ പഠനവിഭാഗം മേധാവി എം.മൊഹാപാത്ര അറിയിച്ചു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടും.

രാജ്യത്ത് ലാ നിന പ്രതിഭാസ സാഹചര്യം ശക്തമാണ്. അതിനാല്‍ ശക്തമായ ചുഴലി‌കാറ്റുകളും തണുപ്പ് കാലത്ത് പതിവിലും അധികം തണുപ്പും ഉണ്ടാകും. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതുമൂലമാണ് ലാ നിന പ്രതിഭാസമുണ്ടാകുന്നത്. ഇത് എല്ലാവര്‍ഷവും സംഭവിക്കുന്നതുമല്ല. എല്‍ നിനോ കടുത്ത വരള്‍ച്ചയ്ക്കും മഴ കുറയാനും ഇടയാക്കുമെങ്കില്‍ ലാ നിന കനത്ത മണ്‍സൂണ്‍ മഴയ്‌ക്കും തണുപ്പേറിയ മഞ്ഞുകാലത്തിനും ഇടയാക്കും.

നവംബര്‍ മാസത്തില്‍ ഇത് സംബന്ധിച്ച്‌ അറിയിപ്പുകള്‍ പുറത്തുവിടും. നിലവില്‍ ലാ നിന സാഹചര്യം ഭൂമദ്ധ്യരേഖയോട് ചേര്‍ന്ന പസഫിക് സമുദ്ര ഭാഗങ്ങളില്‍ സമുദ്ര താപനില പതിവിലും കുറവാണ്. ഈ സാഹചര്യം തുടരുന്നതിനനുസരിച്ച്‌ ലാ നിന സാഹചര്യം ശക്തിപ്രാപിക്കുകയും ചെയ്യാം. ഇത് അടുത്ത വര്‍ഷം ആദ്യം വരെ തുടരാം.

#360malayalam #360malayalamlive #latestnews

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം കൂടുതല്‍ ശക്തിയേറിയ ചുഴലികാറ്റുകളുണ്ടാകുമെന്ന് പ്രവചനം. മാത്രമല്ല ശിശിര കാലത്ത് ശക്തമായ...    Read More on: http://360malayalam.com/single-post.php?nid=1761
ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം കൂടുതല്‍ ശക്തിയേറിയ ചുഴലികാറ്റുകളുണ്ടാകുമെന്ന് പ്രവചനം. മാത്രമല്ല ശിശിര കാലത്ത് ശക്തമായ...    Read More on: http://360malayalam.com/single-post.php?nid=1761
ഈ വര്‍ഷം രാജ്യത്ത് വരാനിരിക്കുന്നത് കൂടുതല്‍ ചുഴലി‌കാറ്റുകളും മഞ്ഞുകാലവുമെന്ന് പഠനം ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം കൂടുതല്‍ ശക്തിയേറിയ ചുഴലികാറ്റുകളുണ്ടാകുമെന്ന് പ്രവചനം. മാത്രമല്ല ശിശിര കാലത്ത് ശക്തമായ ശിശിര തരംഗവും രാജ്യത്തുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്