സ്ഥാനാര്‍ത്ഥി കുപ്പായങ്ങള്‍ അഴിച്ച് വെച്ചോളൂ; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് മത്സരിച്ചവരോട് സിപിഎം

പൊന്നാനി: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്ക് മൂന്നാമതും സീറ്റ് നല്‍കേണ്ടെന്ന തീരുമാനമെടുത്ത് സിപിഐഎം തീരുമാനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ല കമ്മറ്റിയുടെ റിപ്പോര്‍ട്ടിങിലാണ് ഈ തീരുമാനം പാര്‍ട്ടി ഭാരവാഹികളെ നേതൃത്വം അറിയിച്ചത്.

രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് സീറ്റ് നല്‍കില്ല. എന്നാല്‍ ഒഴിവാക്കാനാകാത്തതാണെങ്കില്‍ ഏരിയ കമ്മറ്റികള്‍ മുഖേന ജില്ലാ കമ്മറ്റിയുടെ അനുവാദം വാങ്ങി മത്സരിക്കാം. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ലെങ്കിലും ജയിച്ചാല്‍ അഞ്ച് വര്‍ഷം അവധിയെടുക്കണമെന്നാണ് ജില്ലാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരിക്കാമെന്നിരിക്കേ ഇവരും സ്ഥാനം രാജിവെക്കണം. ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ അത്യാവശ്യമെങ്കില്‍ മാത്രം മത്സരിച്ചാല്‍ മാത്രം മതിയെന്നാണ് നിര്‍ദേശം. ഇങ്ങനെ മത്സരിക്കുന്നവര്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച ശേഷമേ മത്സര രംഗത്തിറങ്ങാന്‍ കഴിയൂ.

#360malayalam #360malayalamlive #latestnews

പൊന്നാനി: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്ക് മൂന്നാമതും സീറ്റ് നല്‍കേണ്ടെന്ന തീരുമാനമ...    Read More on: http://360malayalam.com/single-post.php?nid=1715
പൊന്നാനി: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്ക് മൂന്നാമതും സീറ്റ് നല്‍കേണ്ടെന്ന തീരുമാനമ...    Read More on: http://360malayalam.com/single-post.php?nid=1715
സ്ഥാനാര്‍ത്ഥി കുപ്പായങ്ങള്‍ അഴിച്ച് വെച്ചോളൂ; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് മത്സരിച്ചവരോട് സിപിഎം പൊന്നാനി: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്ക് മൂന്നാമതും സീറ്റ് നല്‍കേണ്ടെന്ന തീരുമാനമെടുത്ത് സിപിഐഎം തീരുമാനം. തദ്ദേശ സ്വയംഭരണ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്