മൂന്ന്തവണ ജയിച്ചവർക്കു സീറ്റില്ല മുസ്ലിംലീഗിൽ കൂടുതൽ പുതുമുഖങ്ങൾ

മലപ്പുറം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പുറത്താകുന്നത് ഒട്ടേറെ ലീഗ് ജനപ്രതിനിധികൾ

മൂന്ന്തവണ വിജയിച്ചവർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു മുസ്ലിംലീഗ് തീരുമാനം എടുത്തതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് കളത്തിൽ നിന്നു പുറത്താകുന്നത് ഒട്ടേറെ പ്രമുഖരായ ലീഗ് ജനപ്രതിനിധികൾ. എട്ട് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലെയും നിലവിലെ അധ്യക്ഷൻമാർക്ക് ഇനി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. സിറ്റിങ് സീറ്റുകളിൽ സംവരണ സീറ്റുകളായി മാറിയതോടെ കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ നിന്നു മാറിനിന്ന ഒട്ടേറെ പേർ ഇത്തവണ മത്സരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. പുതിയ തീരുമാനമെത്തിയതോടെ അവരുടെയെല്ലാം സാധ്യതകൾ അവസാനിച്ചു. 

മൂന്ന്തവണ അംഗങ്ങളായവർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നും ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കുമായി 30 ശതമാനം സീറ്റുകൾ മാറ്റിവെക്കണമെന്നുമാണു ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശം.

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനായി നിയോജക മണ്ഡലം പ്രസിഡന്റുമാർക്ക് അയച്ച സർക്കുലറിലാണ് നിർദ്ദേശം. ഒരു വീട്ടിൽ നിന്ന് ഒന്നിലധുകം പേർ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനിടെ സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശങ്ങൾ മലപ്പുറത്തു കർശനമായി നടപ്പാക്കുമെന്നും ഇതോടെ കൂടുതൽ പുതുമുഖങ്ങൾക്കു മത്സരിക്കാൻ അവസരമൊരുങ്ങുമെന്നും ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരാൾക്കു ഒരു പദവി പാർട്ടി നിർദേശം തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ ബാധകമാക്കുമെന്നു ജനറൽ സെക്രട്ടറി യു.എ ലത്തീഫും വ്യക്തമാക്കി.

മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സ്ഥിര സമിതി അധ്യക്ഷരായ ഉമ്മർ അറക്കൽ, കെ.പി ഹാജറുമ്മ. എന്നിവർ അടക്കമുള്ള പ്രമുഖർക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമാവുക. മലപ്പുറം, കോട്ടയ്ക്കൽ നഗരസഭാ അധ്യക്ഷന്മാർ, വണ്ടൂർ, കാളികാവ് ബ്ലോക്ക് പഞ്ചായത്തുകളിലേയും താഴേക്കോട്, വെളിയങ്കോട്, മുന്നിയുർ, തെന്നല, വെട്ടം, തിരുനാവായ, കുഴിമണ്ണ, കോഡൂർ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാർ എന്നിവർക്കും മൂന്ന്തവണ ജനപ്രതിനിധി ആയതിനാൽ ഇനി മത്സരിക്കാനാകില്ല

#360malayalam #360malayalamlive #latestnews

മൂന്ന്തവണ വിജയിച്ചവർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു മുസ്ലിംലീഗ് തീരുമാനം എടുത്തതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് കളത്തി...    Read More on: http://360malayalam.com/single-post.php?nid=1708
മൂന്ന്തവണ വിജയിച്ചവർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു മുസ്ലിംലീഗ് തീരുമാനം എടുത്തതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് കളത്തി...    Read More on: http://360malayalam.com/single-post.php?nid=1708
മൂന്ന്തവണ ജയിച്ചവർക്കു സീറ്റില്ല മുസ്ലിംലീഗിൽ കൂടുതൽ പുതുമുഖങ്ങൾ മൂന്ന്തവണ വിജയിച്ചവർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു മുസ്ലിംലീഗ് തീരുമാനം എടുത്തതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് കളത്തിൽ നിന്നു പുറത്താകുന്നത് ഒട്ടേറെ പ്രമുഖരായ ലീഗ് ജനപ്രതിനിധികൾ. എട്ട്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്