ദുരന്ത നിവാരണ മുന്നൊരുക്കം; പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആലോചനാ യോഗം ചേർന്നു.

ദുരന്ത നിവാരണ മുന്നൊരുക്കം; പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആലോചനാ യോഗം ചേർന്നു.

മഴക്കാലം നേരിടാന്‍ ദുരന്തങ്ങള്‍ക്ക് അവസരം കൊടുക്കാതെയുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ ഒ.എൻ.വി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങൾ അധ്യക്ഷത വഹിച്ചു.

ദുരന്തങ്ങള്‍ ഉണ്ടാകാനിടയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഓവുചാലുകളടക്കമുള്ള വെള്ളമൊഴുകുന്നയിടങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടാകാതിരിക്കാന്‍ തടസങ്ങള്‍ നീക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടിയെടുക്കാനും തീരുമാനിച്ചു. 

ദുരന്ത ലഘൂകരണ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.

വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ പോലെ ക്യാമ്പുകള്‍ നടത്താന്‍ കഴിയില്ല. കൊവിഡ് കാലത്ത് പരസ്പരം അകല്‍ച്ച പാലിക്കണമെന്നത് നിലനിര്‍ത്തേണ്ടതുണ്ട്. ഈ നിയന്ത്രണങ്ങളോട് കൂടിയുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും അവരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഇവ മുന്‍കൂട്ടി കണ്ട് വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ക്രമീകരണം ഓരോ പഞ്ചായത്തിലും നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കും.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷന്മാരായ അഷറഫ് ആലുങ്ങൽ , സ്മിത ജയരാജ് , സുജിത സുനിൽ ,  വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് പഴഞ്ഞി , നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മണികണ്ഠൻ , ബി.ഡി.ഒ ഉഷാദേവി.എ.പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ പോലെ ക്യാമ്പുകള്‍ നടത്താന്‍ കഴിയില്ല. കൊവിഡ് കാലത്ത് പരസ്പരം.......    Read More on: http://360malayalam.com/single-post.php?nid=117
വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ പോലെ ക്യാമ്പുകള്‍ നടത്താന്‍ കഴിയില്ല. കൊവിഡ് കാലത്ത് പരസ്പരം.......    Read More on: http://360malayalam.com/single-post.php?nid=117
ദുരന്ത നിവാരണ മുന്നൊരുക്കം; പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആലോചനാ യോഗം ചേർന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ പോലെ ക്യാമ്പുകള്‍ നടത്താന്‍ കഴിയില്ല. കൊവിഡ് കാലത്ത് പരസ്പരം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്