നന്നംമുക്ക് പഞ്ചായത്തിലും പെരുമ്പടപ്പ് പഞ്ചായത്തിലും മൈക്രോ കണ്ടെയിൻമെൻ്റ് സോൺ വാർഡുകൾ

മലപ്പുറം ജില്ലയിൽ മൈക്രോ കണ്ടെയിൻമെൻ്റ് സോണുകൾ നിലവിൽ വന്നു. ഇന്ന് മുതൽ ഏഴ് ദിവസം വരെയാണ് മൈക്രോ കണ്ടെയിൻമെൻ്റ് സോൺ പ്രാബല്യത്തിലുണ്ടാകുക. നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 3,5,6,7,8,9,11,12 വാർഡുകളിലും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 1,7,15, 16 വാർഡുകളുമാണ് മൈക്രോ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ആലിപ്പറമ്പ്, ആനക്കയം, ചേലമ്പ്ര, എടരിക്കോട് , ഇരിമ്പിളിയം, കാലടി, കീഴുപറമ്പ് , കോഡൂർ, കൂട്ടിലങ്ങാടി, കുറ്റിപ്പുറം, മക്കരപ്പറമ്പ്, മംഗലം, മങ്കട, മൂന്നിയൂർ , മൊറയൂർ, ഒതുക്കുങ്ങൽ, പള്ളിക്കൽ, പൂക്കോട്ടൂർ, പോരൂർ, പുറത്തൂർ, പുഴക്കാട്ടിരി, പുളിക്കൽ, താനാളൂർ, തേഞ്ഞിപ്പലം, തൃപ്രങ്ങോട്, വെട്ടത്തൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ വാർഡുകളും മൈക്രോ കണ്ടെയിൻമെൻ്റ് സോണുകളാക്കി പ്രഖ്യാപിച്ചു.

കണ്ടൈയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ / വ്യവസ്ഥകള്‍


നിലവിൽ  ഡി കാറ്റഗറിയിൽ  ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ  കണ്ടെൻമെൻറ് സോൺ തുടരുന്നതായിരിക്കും


കണ്ടൈയിന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള യാത്രകള്‍ നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.


കണ്ടൈയിന്‍മെന്റ് സോണില്‍ പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ കയറ്റിയിറക്കല്‍, അന്തര്‍ജില്ല യാത്ര (പാസ് / സത്യവാങ്മൂലം സഹിതം), മരണാന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെയുളള യാതൊരു പ്രവര്‍ത്തികള്‍ക്കും  അനുമതി ഉണ്ടായിരിക്കുന്നതല്ല.


ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.


കണ്ടയിന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ അനുവദനീയമായ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  കൊണ്ട് ഉച്ചക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിനു പുറത്തും അകത്തും   കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുണം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കും.


അവശ്യ വസ്തുക്കളുടെ വില്‍പ്പന ഉച്ചക്ക് രണ്ട് മണി വരെ അനുവദിക്കുന്നതാണ്.


മുകളില്‍ അനുവദിച്ചിട്ടുളള പ്രവര്‍ത്തികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.


#360malayalam #360malayalamlive #latestnews #covid

മലപ്പുറം ജില്ലയിൽ മൈക്രോ കണ്ടെയിൻമെൻ്റ് സോണുകൾ നിലവിൽ വന്നു. ഇന്ന് മുതൽ ഏഴ് ദിവസം വരെയാണ് മൈക്രോ കണ്ടെയിൻമെൻ്റ് സോൺ പ്രാബല്യത്ത...    Read More on: http://360malayalam.com/single-post.php?nid=5291
മലപ്പുറം ജില്ലയിൽ മൈക്രോ കണ്ടെയിൻമെൻ്റ് സോണുകൾ നിലവിൽ വന്നു. ഇന്ന് മുതൽ ഏഴ് ദിവസം വരെയാണ് മൈക്രോ കണ്ടെയിൻമെൻ്റ് സോൺ പ്രാബല്യത്ത...    Read More on: http://360malayalam.com/single-post.php?nid=5291
നന്നംമുക്ക് പഞ്ചായത്തിലും പെരുമ്പടപ്പ് പഞ്ചായത്തിലും മൈക്രോ കണ്ടെയിൻമെൻ്റ് സോൺ വാർഡുകൾ മലപ്പുറം ജില്ലയിൽ മൈക്രോ കണ്ടെയിൻമെൻ്റ് സോണുകൾ നിലവിൽ വന്നു. ഇന്ന് മുതൽ ഏഴ് ദിവസം വരെയാണ് മൈക്രോ കണ്ടെയിൻമെൻ്റ് സോൺ പ്രാബല്യത്തിലുണ്ടാകുക. നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 3,5,6,7,8,9,11,12 വാർഡുകളിലും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 1,7,15, 16 തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്