അറബിക്കടലില്‍ ന്യൂനമര്‍ദം, ശക്തമായ മഴക്കും കാറ്റിനും സാധ്യത, കടല്‍ പ്രക്ഷുബ്ധമാകും

കേരളത്തില്‍ മഴ ശക്തിപ്പെടുന്നു. ഇന്നും (ഞായര്‍) നാളെയും മിക്ക ജില്ലകളിലും ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നു രാവിലെ മുതല്‍ തുടങ്ങിയ മഴ രാത്രിയോടെ വടക്കന്‍ ജില്ലകളിലേക്ക് എത്തുമെന്നും പലയിടത്തും ശക്തമായ മഴക്കു തന്നെ സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. 

അറബിക്കടലില്‍ ന്യൂനമര്‍ദം

അറബിക്കടലില്‍ കവരത്തിക്ക് സമീപമായി ഇന്നലെ രൂപംകൊണ്ട ചക്രവാതച്ചുഴി ശക്തികുറഞ്ഞ ന്യൂനമര്‍ദമായി. സമുദ്ര നിരപ്പില്‍ നിന്ന് 100 മീറ്റര്‍ മുതല്‍ 4.5 കി.മി വരെ ന്യൂനമര്‍ദത്തിന്റെ സ്വാധീനം വ്യക്തമാണ്. 

ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയില്ലെങ്കിലും തെക്കു നിന്ന് വടക്ക് വരെ കേരളത്തില്‍ എല്ലായിടത്തും സാമാന്യം പരക്കെ മഴ നല്‍കാന്‍ ഈ സിസ്റ്റം കാരണമാകുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ന്യൂനമര്‍ദം നീങ്ങുന്നതോടെ തെക്കന്‍ കേരളത്തില്‍ മഴ കുറയുകയും വടക്കന്‍ ജില്ലകളില്‍ മഴ കൂടുകയും ചെയ്യും. ഏതാനും ആഴ്ചകളായി കേരളത്തില്‍ നിന്ന് വിട്ടുനിന്ന കാലവര്‍ഷക്കാറ്റ് വീണ്ടും കേരളത്തിലേക്ക്ൂ എത്താന്‍ ഈ സാഹചര്യം വഴിയൊരുക്കുമെങ്കിലും രണ്ടു ദിവസത്തിനകം വീണ്ടും പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമാകുമെന്ന് മെറ്റ്ബീറ്റ് വെതര്‍ എം.ഡി പറയുന്നു. ഈമാസം മുഴുവന്‍ കേരളത്തില്‍ നിന്ന് മഴ പൂര്‍ണമായി വിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഒറ്റപ്പെട്ട മഴ പലയിടങ്ങളിലായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെയുള്ള ജില്ലകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് കനത്തമഴക്ക് കാരണം. രാത്രിയോടെ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വരെ ഒറ്റപ്പെട്ട ശക്തമായ, ഇടത്തരം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 

തിങ്കള്‍ വടക്കന്‍ ജില്ലകളിലും മഴ

അടുത്ത 24 മണിക്കൂറില്‍ എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലും കനത്തമഴക്ക് സാധ്യതയുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയും പ്രതീക്ഷിക്കാം. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, ജില്ലകളിലും ഒറ്റപ്പെട്ട മഴ നാളെയും തുടരും. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ നാളെ മഴ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറയാനാണ് സാധ്യത. ചൊവ്വാഴ്ചയും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകും. തുടര്‍ന്ന് വീണ്ടും മഴ കുറയുന്ന  സാഹചര്യത്തിലേക്ക് നീങ്ങും. 

കാറ്റിന് സാധ്യത

അറബിക്കടലിലും തീരദേശത്തും കിഴക്കന്‍ മലയോര മേഖലകളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 40 കി.മി വരെ വേഗത്തില്‍ കാറ്റ് വീശാം. അറബിക്കടലിലെ തെക്കുകിഴക്കന്‍ മേഖലയില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് ഇവിടെ സാധ്യതയുണ്ട്. രണ്ട് മുതല്‍ 2.7 മീറ്റര്‍ വരെ ഇവിടെ ഉയര്‍ന്ന തിരമാലകള്‍ പ്രത്യക്ഷപ്പെടാം.

ബോട്ടുകള്‍ സുരക്ഷിത അകലത്തില്‍ നങ്കൂരമിടണം

 കടലില്‍ വിനോദ പ്രവര്‍ത്തനങ്ങള്‍ പാടില്ല. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശത്ത് ഇന്നും നാളെയും തിരമാലകള്‍ക്ക് 3.5 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരം ഉണ്ടാകാം. അറബിക്കടലില്‍ കാറ്റിന്റെ വേഗം 45-55 കി.മി ആണ്. 

കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45   മുതൽ 55  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല.

കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കുക. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കുക.

പ്രത്യേക ജാഗ്രത നിർദേശം

06-09-2020 മുതൽ 10-09-2020 വരെ  തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45   മുതൽ 55  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

06-09-2020 മുതൽ 08-09-2020 വരെ : തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യ-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45   മുതൽ 60  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

06-09-2020 മുതൽ 08-09-2020 വരെ: കേരള-കർണാടക തീരങ്ങളിൽ  മണിക്കൂറിൽ 45  മുതൽ 55  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

06-09-2020 & 07-09-2020: കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ  മണിക്കൂറിൽ 40   മുതൽ 50  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

10 -09-2020: ഗൾഫ് ഓഫ് മാന്നാറിൽ മണിക്കൂറിൽ 40   മുതൽ 50  കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.ദിവസങ്ങളിൽ

മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.


#360malayalam #360malayalamlive #latestnews

കേരളത്തില്‍ മഴ ശക്തിപ്പെടുന്നു. ഇന്നും (ഞായര്‍) നാളെയും മിക്ക ജില്ലകളിലും ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്...    Read More on: http://360malayalam.com/single-post.php?nid=877
കേരളത്തില്‍ മഴ ശക്തിപ്പെടുന്നു. ഇന്നും (ഞായര്‍) നാളെയും മിക്ക ജില്ലകളിലും ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്...    Read More on: http://360malayalam.com/single-post.php?nid=877
അറബിക്കടലില്‍ ന്യൂനമര്‍ദം, ശക്തമായ മഴക്കും കാറ്റിനും സാധ്യത, കടല്‍ പ്രക്ഷുബ്ധമാകും കേരളത്തില്‍ മഴ ശക്തിപ്പെടുന്നു. ഇന്നും (ഞായര്‍) നാളെയും മിക്ക ജില്ലകളിലും ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നു രാവിലെ മുതല്‍ തുടങ്ങിയ മഴ രാത്രിയോടെ വടക്കന്‍ ജില്ലകളിലേക്ക് എത്തുമെന്നും പലയിടത്തും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്