കാലവര്‍ഷം എത്തി; സംസ്ഥാനത്ത് പരക്കെ മഴ തുടങ്ങി

തിങ്കളാഴ്‍ച രാവിലെ തന്നെ സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ആകെ മഴയുടെ 75 ശതമാനവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്താണ് ലഭിക്കുന്നത്. മെയ് 30-ന് കേരളത്തില്‍ കാലവര്‍ഷം എത്തിയതായി സ്വകാര്യ കാലാവസ്ഥ പ്രവചന സ്ഥാപനമായ സ്‍കൈമെറ്റ് വെതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയതെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു. അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപംകൊണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ തുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് കാലവര്‍ഷം എത്തിയതായുള്ള കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്‍റെ പ്രഖ്യാപനം വന്നത്. അറബിക്കടലില്‍ പടിഞ്ഞാറന്‍ തീരത്തും ലക്ഷദ്വീപിനും കേരളത്തിനും ഇടയിലുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്‍ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കേരള തീരത്തെ ന്യൂനമര്‍ദം ചൊവ്വാഴ്‍ചയോടെ നിസര്‍ഗ ചുഴലിക്കാറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജൂണ്‍ നാല് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews #weatherupdates

തിങ്കളാഴ്‍ച രാവിലെ തന്നെ സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ആകെ മഴയുടെ 75 ശതമാനവും ജൂണ്‍ മുതല്‍ സെപ്റ്...    Read More on: http://360malayalam.com/single-post.php?nid=74
തിങ്കളാഴ്‍ച രാവിലെ തന്നെ സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ആകെ മഴയുടെ 75 ശതമാനവും ജൂണ്‍ മുതല്‍ സെപ്റ്...    Read More on: http://360malayalam.com/single-post.php?nid=74
കാലവര്‍ഷം എത്തി; സംസ്ഥാനത്ത് പരക്കെ മഴ തുടങ്ങി തിങ്കളാഴ്‍ച രാവിലെ തന്നെ സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ആകെ മഴയുടെ 75 ശതമാനവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്താണ് ലഭിക്കുന്നത്. മെയ് 30-ന് കേരളത്തില്‍ കാലവര്‍ഷം എത്തിയതായി സ്വകാര്യ കാലാവസ്ഥ പ്രവചന സ്ഥാപനമായ സ്‍കൈമെറ്റ് വെതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയതെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു. അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപംകൊണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ തുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് കാലവര്‍ഷം എത്തിയതായുള്ള കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്‍റെ പ്രഖ്യാപനം വന്നത്.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്