ജില്ലയിലെ പൊതുമരാമത്ത്-ടൂറിസം പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ യോഗം ചേര്‍ന്നു

മലപ്പുറം ജില്ലയിലെ  പൊതുമരാമത്ത്- ടൂറിസം വകുപ്പുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെയും പുതിയ പദ്ധതികളുടെയും സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്നുവരുന്നതിന്റെ ഭാഗമായാണ് ജില്ലയിലും യോഗം ചേര്‍ന്നത്. ജില്ലയിലെ പൊതുമരാമത്ത് ടൂറിസം വകുപ്പുകളില്‍ നടക്കുന്ന പദ്ധതികളുടെ പുരോഗതിയും നേരിടുന്ന പ്രശ്‌നങ്ങളും ജനപ്രതിനിധികളില്‍ നിന്നും അറിയുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.  എം.എല്‍.എമാരുടെ ഭാഗത്ത് നിന്നുമുള്ള  നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും  പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍േദശം നല്‍കി.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.നന്ദകുമാര്‍, മഞ്ഞളാംകുഴി അലി, കെ.പി.എ മജീദ്, എ.പി അനില്‍കുമാര്‍, പി.ഉബൈദുള്ള, യു.എ ലത്തീഫ്, നജീബ് കാന്തപുരം, പി.അബ്ദുള്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്ദീന്‍, തുടങ്ങിയവരും മറ്റ് എം.എല്‍.എമാരുടെ പ്രതിനിധികളും പങ്കെടുത്തു.  

#360malayalam #360malayalamlive #latestnews #tourism

മലപ്പുറം ജില്ലയിലെ പൊതുമരാമത്ത്- ടൂറിസം വകുപ്പുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്...    Read More on: http://360malayalam.com/single-post.php?nid=5083
മലപ്പുറം ജില്ലയിലെ പൊതുമരാമത്ത്- ടൂറിസം വകുപ്പുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്...    Read More on: http://360malayalam.com/single-post.php?nid=5083
ജില്ലയിലെ പൊതുമരാമത്ത്-ടൂറിസം പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ യോഗം ചേര്‍ന്നു മലപ്പുറം ജില്ലയിലെ പൊതുമരാമത്ത്- ടൂറിസം വകുപ്പുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്